ബെംഗളൂരു: രാഹുൽ ഗാന്ധി ഇന്ന് കർണാടകയിലെ കോലാറിൽ പ്രസംഗിക്കും. രാവിലെ 11 ന് ബെംഗലൂരുവിൽ എത്തുന്ന രാഹുൽ പന്ത്രണ്ടരയോടെ കോലാറിൽ എത്തും.എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടാൻ ഇടയാക്കിയ അപകീർത്തി കേസിലെ പ്രസംഗം നടത്തിയ കോലാറിലെ ദേവരാജ് അരസു കോളേജ് മൈതാനത്താണ് പരിപാടി.സത്യമേവ ജയതേ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള നേതാക്കളും പങ്കെടുക്കും
കരിക്ക് ചിത്രം ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് സ്ഥാപകനും സംവിധായകനുമായ നിഖില്‍ പ്രസാദ്
കോമിക് സ്കെച്ചുകള്‍, ഷോര്‍ട്ട് വീഡിയോകള്‍, വെബ് സീരീസുകള്‍, സ്വതന്ത്ര സംഗീത ട്രാക്കുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പേരുകേട്ട മലയാളം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കരിക്ക് 2019-ല്‍ തേരാ പാര എന്ന പേരില്‍ ഒരു സിനിമ പ്രഖ്യാപിച്ചു.എന്നാല്‍, പ്രഖ്യാപനത്തിന് ശേഷം, പദ്ധതിയെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായിട്ടില്ല.അടുത്തിടെ, പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനും സംവിധായകനുമായ നിഖില്‍ പ്രസാദ്, ഒരു അഭിമുഖത്തില്‍ , കോവിഡ് -19 കാരണം അവര്‍ക്ക് പ്രോജക്റ്റ് ഉപേക്ഷിക്കേണ്ടിവന്നതായി വെളിപ്പെടുത്തി.
എന്നാല്‍ മറ്റൊരു തിരക്കഥയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോള്‍ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നു. അതില്‍ പ്രധാന വേഷങ്ങളില്‍ കരിക്ക് കോര്‍ ടീമും ചില മുഖ്യധാരാ കലാകാരന്മാരും ഉണ്ടാകും. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല . നര്‍മ്മമാണ് പ്രധാന ഘടകം. ഞാന്‍ സംവിധാനം ചെയ്യുന്നു. അതൊരു പഴയ സ്‌കൂള്‍ തരം, ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ഒരു കോമഡി ചിത്രമായിരിക്കും” ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.