Home Featured റാഗിങ്ങിനിടെ പെണ്‍കുട്ടിയെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച്‌ ചുംബിപ്പിച്ചു; അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

റാഗിങ്ങിനിടെ പെണ്‍കുട്ടിയെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച്‌ ചുംബിപ്പിച്ചു; അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

by കൊസ്‌തേപ്പ്

ഭുവനേശ്വര്‍: ഒഡിഷയില്‍ റാഗിങ്ങിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച്‌ ചുംബിപ്പിച്ച സംഭവിച്ച സംഭവത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ബര്‍ഹംപുര്‍ ബിനായക് ആചാര്യ ഗവണ്‍മെന്റ് കോളേജിലാണ് റാഗിങ്ങിന്റെ പേരില്‍ അതിക്രമം നടന്നത്. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി.

സീനിയര്‍ വിദ്യാര്‍ത്ഥി ആണ്‍കുട്ടിയോട് നിര്‍ബന്ധിച്ച്‌ ചുംബിക്കാന്‍ പറയുന്നതും അതിന് വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി വടിയുപയോഗിച്ച്‌ തല്ലുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവസ്ഥലത്തുനിന്നും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈ ബലമായി പിടിച്ച്‌ സീനിയര്‍ വിദ്യാര്‍ത്ഥി തടയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം

കഴിഞ്ഞ മാസമാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെകൊണ്ട് നവാഗതയായ പെണ്‍കുട്ടിയെ ബലമായി ചുംബിപ്പിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്ക് വീശി ഭീഷണിപ്പെടുത്തിയാണ് സീനിയര്‍ വിദ്യാര്‍ത്ഥി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ ചുംബനത്തിന് പ്രേരിപ്പിച്ചത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

കോളേജ് ഗ്രൌണ്ടില്‍ വച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം കോളേജില്‍ ചേര്‍ന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സീനിയേഴ്സിന്‍റെ പ്രേരണയാൽ ഒരു ആൺകുട്ടി ബലമായി ചുംബിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈ സീനിയര്‍ വിദ്യാര്‍ത്ഥി ബലമായി പിടിച്ചുവച്ചു. ഹോക്കി സ്റ്റിക്കുമായി യുവാവ് ആക്രോശിക്കുന്നതും പുറത്ത് വന്ന വീഡിയോയിലുണ്ട്. അതേസമയം പെണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രമണത്തില്‍ പ്രതികരിക്കാതെ ചിരിച്ച് കൊണ്ട് ഇതെല്ലാം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം. 

പെണ്‍കുട്ടിയുടെ പരാതിയില്‍ കോളേജ് അധികൃതര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തു. പരാതി പൊലീസിനെയും അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ  പുറത്താക്കാന്‍ കോളേജ് അച്ചടക്ക സമിതിയും ആന്റി റാഗിംഗ് സെല്ലും അറിയിച്ചിട്ടുണ്ടെന്ന്  കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കുറ്റാരോപിതരായ രണ്ടാം വർഷ വിദ്യാർത്ഥികളെ വാർഷിക പേപ്പറുകൾ എഴുതാൻ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ അഭിഷേക് നഹക്ക് (24) ആണ് മുഖ്യപ്രതി. അടുത്തിടെ ഒരു ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ നഹക്കിനെ   ഭരണകക്ഷിയായ ബിജു ജനതാദളിന്റെ വിദ്യാർത്ഥി വിഭാഗമാണ്  കോളേജിലേക്ക് തിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അതേസമയം കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാർത്ഥികൾക്കെതിരെയും റാഗിംഗിനും പോക്സോ ആക്ട്, ഐടി ആക്‌ട് എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.  നടന്നത് വെറും റാഗിംഗ് മാത്രമല്ല,  ലൈംഗിക പീഡിനത്തിന് തുല്യമായ കുറ്റകൃത്യമാണെന്ന് ബെർഹാംപൂർ പൊലീസ് സൂപ്രണ്ട് സരബൻ വിവേക് ​​എം പറഞ്ഞു.  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗഞ്ചാം ജില്ലയിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിലുള്‍പ്പെട്ട 12 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് കോളേജ് പ്രിന്‍സിപ്പള്‍ അറിയിച്ചു. റാഗിങ് മാത്രമല്ല പെണ്‍കുട്ടിക്കുനേര്‍ക്കുണ്ടായത് ലൈംഗികാതിക്രമം കൂടിയാണെന്ന് ബര്‍ഹംപൂര്‍ പൊലീസ് സൂപ്രണ്ട് പ്രതികരിച്ചു.

സംഭവത്തിലെ പ്രധാന പ്രതി അഭിഷേക് (24) അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഭരണകക്ഷിയായ ബിജു ജനതാദളിന്റെ വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗവുമാണ്. കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോക്സോ ആക്‌ട്, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും.

രാജ്യവ്യാപകമായി മൂന്നു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൊമാറ്റോ

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി മൂന്നു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്ബനിയായ സൊമാറ്റോ.

ജീവനക്കാരുടെ സ്ഥിരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു ശതമാനം ആളുകളെ പിരിച്ചുവിടുകയെന്നും ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും സൊമാറ്റോ വക്താവ് വ്യക്തമാക്കി.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിക്ക് ഈ പിരിച്ചുവിടലിന് മുമ്ബ് 3,800 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് ബിസിനസ് ഇടിഞ്ഞതിനെ തുടര്‍ന്ന് 2020 മേയില്‍ 520 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

കമ്ബനിയുടെ ഉന്നത സ്ഥാനത്തിരുന്നു മൂന്നുപേര്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ രാജിവെച്ചിരുന്നു. സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത, ന്യൂ ഇനീഷ്യേറ്റീവ്‌സ് തലവന്‍ രാഹുല്‍ ഗഞ്ജു, ഇന്റര്‍സിറ്റി ലെജന്‍ഡ്‌സ് വിഭാഗം മുന്‍ മേധാവി സിദ്ധാര്‍ഥ് ഝാവര്‍ എന്നിവരാണ് രാജിവെച്ചത്.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇതേ പാദത്തിലെ 434.9 രൂപയുമായി താരതമ്യം ചെയ്യുമ്ബോള്‍ സെപ്റ്റംബര്‍ പാദത്തില്‍ സൊമാറ്റോയുടെ നഷ്ടം 250.8 കോടി രൂപയായി കുറഞ്ഞു. അതേസമയം, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 62.20 ശതമാനം ഉയര്‍ന്ന് 1,661.3 കോടി രൂപയായി.

You may also like

error: Content is protected !!
Join Our WhatsApp Group