ലണ്ടന്‍: ഇംഗ്ലണ്ടിലെ കാമില രാജ്ഞി ബെംഗളൂരു സന്ദര്‍ശനത്തിനുശേഷം ലണ്ടനിലേക്ക് മടങ്ങവെ അവര്‍ സഞ്ചരിച്ച വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനത്തിന് തകരാര്‍ സംഭവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലാണ് വലിയ പക്ഷിയിടിച്ചത്. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്ഞി സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ബാംഗ്ലൂരിലെ ‘സൗഖ്യ’ വെല്‍നെസ് സെന്റര്‍ സന്ദര്‍ശിച്ച് മടങ്ങവെ ആയിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്ന് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു പുറപ്പെട്ട ബോയിങ് 777-200ഇആര്‍ എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെക്കുറിച്ച് ബക്കിങ്ഹം പാലസില്‍നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
പുതിയ റിലീസുകൾക്കിടയിലും മമ്മൂട്ടിയുടെ ‘നിഗൂഢ ഹിറ്റ്’; ‘റോഷാക്ക്’ നാലാം വാരത്തിൽ
പേരിലെ വ്യത്യസ്തത കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. മലയാള സിനിമ ഇതുവരെ കാണാത്ത കഥയും ആഖ്യാനവുമായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രത്തിൽ, ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ബേക്സ് ഓഫീസിലും തിളങ്ങിയ ചിത്രം നാലാം വാരത്തിലേക്ക് എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.
‘സിനിമാറ്റിക് മിത്തുകളെ പുനർനിർവചിക്കുന്നു’, എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിന്റെ മോൺസ്റ്റർ, നിവിൻ പോളിയുടെ പടവെട്ട്, ഐശ്വര്യ ലക്ഷ്മിയുടെ കുമാരി, ബേസിലിന്റെ ജയ ജയ ജയ ജയ ഹേ, റിഷഭ് ഷെട്ടിയുടെ കാന്താര തുടങ്ങിയ പുത്തൻ റിലീസുകൾക്കിടയിലും മികച്ച പ്രതികരണം നേടിയാണ് റോഷാക്ക് മുന്നേറി കൊണ്ടിരിക്കുന്നത്. നാലാം വാരത്തിൽ എത്തി നിൽക്കുന്ന ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
‘മലയാള സിനിമയിൽ ആരും വിചാരിക്കാത്ത കഥ. അതിശയകരമായി രൂപകല്പന ചെയ്തതും അസാധാരണമായി നിർവ്വഹിച്ചതും, കൂടെ വന്നവരും പിന്നീട് വന്നവരും ഔട്ട് ലുക്ക് ആന്റണി മുന്നോട്ട് തന്നെ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.