Home Featured ബെംഗളൂരു- മൈസൂരു അതിവേഗപാതയിൽ മീഡിയന്റെ ഗുണനിലവാരം വർധിപ്പിക്കാൻ തീരുമാനം

ബെംഗളൂരു- മൈസൂരു അതിവേഗപാതയിൽ മീഡിയന്റെ ഗുണനിലവാരം വർധിപ്പിക്കാൻ തീരുമാനം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗപാതയിലെ മീഡിയന്റെ ഗുണനിലവാരം വർധിപ്പിക്കാനും കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ദേശീയ പാത അതോറിറ്റിയുടെ തീരുമാനം. അപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞദിവസം ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിനുപുറമേ പാതയിൽ കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.അതിവേഗപാതയിലുണ്ടാകുന്ന അപകടങ്ങളിൽ വലിയൊരുഭാഗവും മീഡിയനിടിച്ചു തകർത്ത് വാഹനം മറുവശത്തേക്ക് കടക്കുന്നതുകൊണ്ടാണെന്നാണ് കണ്ടെത്തൽ.

ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇരുമ്പുകൊണ്ടുള്ള മീഡിയൻ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് ആലോചിക്കുന്നത്.സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന പ്രദേശങ്ങളിലും വാഹനങ്ങൾ അതിവേഗത്തിൽ പോകുന്ന പ്രദേശങ്ങളിലും കൂടുതൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. നേരത്തേ പലയിടങ്ങളിലും മുന്നറിയിപ്പുബോർഡുകളില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.പാതയിൽ 1, 525 തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നാണ് കണക്ക്.

എന്നാൽ 850 തെരുവുവിളക്കുകൾ മാത്രമാണ് ഇതുവരെ ദേശീയപാത അതോറിറ്റി സ്ഥാപിച്ചത്. യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഒരുമാസത്തിനകം തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ ഉറപ്പുനൽകി. സുമലത എം.പി., മാണ്ഡ്യ എം.എൽ.എ. പി. രവികുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പരസ്യം പകുതി കുറഞ്ഞു; ട്വിറ്റര്‍ വന്‍ കടത്തിലെന്ന് ഇലോണ്‍ മസ്ക്

പരസ്യവരുമാനം പകുതിയായി കുറഞ്ഞതോടെ സമൂഹമാധ്യമമായ ട്വിറ്ററിന് പണം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് ഉടമ ഇലോണ്‍ മസ്ക്.പരസ്യവരുമാനം വൻതോതില്‍ കുറഞ്ഞതിനൊപ്പം വൻതോതിലുള്ള കടവും ബാധ്യതയായിരിക്കുകയാണ്. ബിസിനസില്‍ ഉപദേശം നല്‍കാമെന്ന് പറഞ്ഞുള്ള ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് മസ്കിന്റെ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ മസ്ക് ഏറ്റെടുത്തശേഷം തലപ്പത്തുള്ള ചിലരെ മാറ്റിയതും ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയതും വൻതോതിലുള്ള പിരിച്ചുവിടലുമെല്ലാം പരസ്യദാതാക്കളെ സ്വാധീനിച്ചിരുന്നു. ട്വിറ്ററിന് എതിരാളിയായി ഫേസ്ബുക്ക് ത്രെഡ്സ് അവതരിപ്പിച്ചത് അടുത്തിടെയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group