Home Featured മരുന്നുകളിലും ഇനി മുതല്‍ ക്യു ആര്‍ കോഡ്

മരുന്നുകളിലും ഇനി മുതല്‍ ക്യു ആര്‍ കോഡ്

രാജ്യത്ത് മരുന്നുകളിലും ക്യു ആര്‍ കോഡ് വരുന്നു.മരുന്നുകളുടെ പാക്കറ്റുകളില്‍ ബാര്‍ കോഡുകളോ ക്യു ആര്‍ കോഡുകളോ പ്രിന്റ് ചെയ്യാന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യാജ മരുന്നുകളുടെ വില്‍പ്പന തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.ഡോളോ, കാള്‍പ്പോള്‍, തൈറോനോം,അലെഗ്രാ ഉള്‍പ്പെടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 300 ബ്രാന്‍ഡുകളുടെ മരുന്നുകളിലാണ് ആദ്യഘട്ടത്തില്‍ QR അല്ലെങ്കില്‍ ബാര്‍കോഡ് പതിക്കുക. തുടര്‍ന്ന് എല്ലാ മരുന്നുകളിലും സംവിധാനം കൊണ്ടുവരും

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സംവിധാനം രാജ്യത്ത് നടപ്പിലാക്കുമെന്നാണ് വിവരം.സോഫ്റ്റ് വെയറുകള്‍ക്ക് വായിച്ചെടുക്കാനാകുന്ന തരത്തില്‍ പാക്കിങ്ങ് സമയത്ത് ബാര്‍ കോഡുകളോ ക്യു ആര്‍ കോഡുകളോ മരുന്ന് പാക്കറ്റിലും മരുന്ന് സ്ട്രിപ്പുകളിലും നല്‍കണമെന്ന് ജൂണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മരുന്നുകളുടെ ഐഡന്റിഫിക്കേഷന്‍ കോഡ്, നിര്‍മ്മാണ കമ്ബനിയുടെ പേരും വിലാസവും, ബ്രാന്‍ഡ്, മരുന്നിന്റെ യഥാര്‍ത്ഥ പേര്, ബാച്ച്‌ നമ്ബര്‍, നിര്‍മ്മാണ തീയതി, കാലാവധി, നിര്‍മ്മാണ ലൈസന്‍സ് നമ്ബര്‍ എന്നിവ കോഡ് സ്‌കാന്‍ ചെയ്ത് അറിയാന്‍ സാധിക്കും.മരുന്നുകളില്‍ ക്യുആര്‍ കോഡ് പതിപ്പിക്കാന്‍ 2016ല്‍ കേന്ദ്രം പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പിലാക്കാനായില്ല.

2019ല്‍ ഇന്ത്യയില്‍ നിന്നെത്തുന്ന വ്യാജ മരുന്നുകളെപ്പറ്റി അമേരിക്ക ഇന്ത്യക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളില്‍ 20 ശതമാനവും വ്യാജമാണെന്നായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവിന്റെ (USTR) കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കണക്ക് പ്രകാരം ആഗോളതലത്തില്‍ വില്‍ക്കുന്ന 35 ശതമാനം വ്യാജ മരുന്നുകളും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്.

മോഡല്‍ ആയ യുവതി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

മുംബൈ അന്ധേരിയിലെ വെര്‍സോവയിലെ ഹോട്ടല്‍ മുറിയില്‍ 30 കാരിയായ വനിതാ മോഡല്‍ തൂങ്ങിമരിച്ച നിലയില്‍. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.ബുധനാഴ്ച വൈകുന്നേരമാണ് ആകാന്‍ക്ഷ മോഹന്‍ എന്ന യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. അവര്‍ ‘അസന്തുഷ്ടയായിരുന്നു’ എന്നും ‘സമാധാനം’ ആവശ്യമാണെന്നും കുറിപ്പില്‍ രേഖപ്പെടിത്തിയിട്ടുണ്ട്.

ജീവനക്കാര്‍ മുറിയുടെ വാതിലില്‍ മുട്ടിയിട്ടും അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ഹോട്ടലിന്റെ മാനേജര്‍ പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. “നഗരത്തിലെ ലോഖണ്ഡ്‌വാല പ്രദേശത്തെ യമുന നഗര്‍ സൊസൈറ്റിയില്‍ താമസിച്ചിരുന്ന മോഡല്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്‌ത് അകത്ത് നിന്ന് സ്വയം പൂട്ടുകയായിരുന്നു,” വെര്‍സോവ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം ഹോട്ടലിലെത്തി വാതില്‍ തകര്‍ത്ത് മുറിയിലെത്തിയതും, സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ‘ക്ഷമിക്കണം. ഇതിന് ആരും ഉത്തരവാദികളല്ല. ഞാന്‍ സന്തോഷവതിയല്ല. എനിക്ക് സമാധാനം മാത്രം മതി’ എന്ന് എഴുതിയിരിക്കുന്നു എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ അപകട മരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group