Home Featured മൈസൂരു :ക്യുആർ കോഡ് ഉപയോഗിച്ച് അൺറി സർവ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ

മൈസൂരു :ക്യുആർ കോഡ് ഉപയോഗിച്ച് അൺറി സർവ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ

മൈസൂരു: ക്യുആർ കോഡ് ഉപയോഗിച്ച് അൺറി സർവ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ആദ്യഘട്ടത്തിൽ മൈസൂരു ഡിവിഷന് കീഴിലെ 30 സ്റ്റേഷനുകളിലാണു സംവിധാനം നിലവിൽ വന്നത്. ബെംഗളൂരു, ഹബ്ബള്ളി ഡിവിഷനുകളിൽ സേവനം വൈകാതെ ലഭ്യമാകും.യുടിഎസ് മൊബൈൽ ആപ് ഉപയോഗിച്ച് തന്നെയാണ് ക്യുആർ കോഡ് ടിക്കറ്റും എടുക്കുന്നത്.

യുടി എസ് ആപ് ഉപയോഗിച്ചു റെയിൽവേ പാളത്തിന്റെ 15 മീറ്റർ പരിധിയിൽ ടിക്കറ്റെടുക്കാൻ കഴിയില്ല. സ്റ്റേഷന്റെ പുറത്തോ വീട്ടിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട സ്ഥിതിയായിരുന്നു.യാത്ര തുടങ്ങുന്ന സ്റ്റേഷനും അവസാനിക്കുന്ന സ്റ്റേഷനും രേഖപ്പെടുത്തി വേണം ടിക്കറ്റെടുക്കാൻ.

പണമടയ്ക്കാൻ റെയിൽവേയുടെ ഇ വോലറ്റ് സൗകര്യം ഉപയോഗിക്കണം. ക്യുആർ കോഡ് സ്കാൻ ചെയ്താൽ യാത്ര തുടങ്ങുന്ന സ്റ്റേഷൻ ആപ്പിൽ തെളിഞ്ഞുവരും. യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷൻ മാത്രം രേഖപ്പെടുത്തിയാൽ മതി. ഗൂഗിൾ പേ പേടിഎം എന്നിവ ഉപയോഗിച്ച് ടിക്കറ്റിന്റെ പണം സെക്കൻഡുകൾക്കുള്ളിൽ അടയ്ക്കാം. ടിക്കറ്റിന്റെ പകർപ്പെടുക്കാനോ കൈമാറാനോ കഴിയില്ല.

പെൻസിൽ പാക്കിങ്ങിന്‌ ലക്ഷം രൂപ കിട്ടില്ല.. ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങരുത്‌

പെൻസിൽ കമ്പനിയുടെ പേരിലുള്ള വൻ ശമ്പളം ഉറപ്പുനൽകി ഓൺലൈൻ തട്ടിപ്പ്‌. നടരാജ്‌ കമ്പനിയുടെ പെൻസിലുകൾ വീട്ടിലിരുന്ന്‌ പാക്ക്‌ ചെയ്‌ത്‌ നൽകിയാൽ മാസം 50,000 മുതൽ ഒരുലക്ഷം രൂപവരെ ലഭിക്കുമെന്നാണ്‌ വാഗ്‌ദാനം.ഇത്‌ വിശ്വസിച്ച്‌ 1920 രൂപ അയച്ച് കൊടുത്ത അരൂർ സ്വദേശിക്ക്‌ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസിന്റെ ഇടപെടലിനെ തുടർന്ന്‌ പണം തിരികെ ലഭിച്ചു.

വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ്‌ സംശയം തോന്നി പൊലീസിനെ സമീപിച്ചത്‌.ഫെയ്‌സ്‌ബുക്, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ്‌ തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ദൈർഘ്യം കുറഞ്ഞ വീഡിയോകളായ റീൽസ്‌ വഴിയും ഫെയ്‌സ്‌ബുക് പേജുകളിലൂടെയും വിളിക്കേണ്ട നമ്പർ നൽകും. ആ വാട്‌സാപ് നമ്പറിൽ ബന്ധപ്പെടുന്നവരോട്‌ 520 രൂപ രജിസ്‌ട്രേഷൻ ഫീസ്‌ ഗൂഗിൾപേയോ ഫോൺപേയോ ആയി നൽകാൻ ആവശ്യപ്പെടും.അടുത്തപടിയായി ഫോട്ടോ വാങ്ങി കമ്പനിയുടെ ‘തിരിച്ചറിയൽ കാർഡ്‌’ അയച്ചു കൊടുക്കും.

അതിന് ശേഷം അഡ്രസ്‌ വെരിഫിക്കേഷന്‌ 1400 രൂപ ചോദിക്കും. ഈ രണ്ട്‌ തുകയും റീഫണ്ട്‌ ചെയ്യുമെന്ന്‌ അറിയിച്ചു. അതിനായി ഫോണിലേയ്‌ക്ക്‌ വരുന്ന ഒടിപി നമ്പർ പറയാൻ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ പരാതിക്കാരൻ ഇത്‌ ചെയ്‌തില്ല.

തുടർന്ന്‌ കൊറിയർ ചാർജായി വീണ്ടും 2000 രൂപ ആവശ്യപ്പെട്ടപ്പോൾ കാക്കനാടുള്ള കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്‌ സ്‌റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. പണം ചെന്നത്‌ ഉത്തർപ്രദേശിലുള്ള ബാങ്ക്‌ അക്കൗണ്ടിലേക്കാണെന്ന്‌ പൊലീസ്‌ കണ്ടെത്തി. പൊലീസ്‌ അക്കൗണ്ട്‌ ഉടമയെ വിളിച്ച്‌ ആവശ്യപ്പെട്ടതിനെ തുടർന്ന്‌ അയാൾ പരാതിക്കാരന്‌ പണം തിരിച്ചയച്ചു കൊടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group