ബെംഗളുരു :ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം കൂടുതൽ നോൺ എസി ബസുകളിലേക്ക് വ്യാപിപ്പിച്ച് ബിഎംടിസി. ആദ്യം എസി ബസുകളിൽ ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വിജയമായതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
ക്യുആർ കോഡ് മുഖേന ടിക്കറ്റ് തുക അടയ്ക്കുന്നതിന്റെ സന്ദേശം കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക്സ് ടിക്കറ്റ് യന്ത്രത്തിൽ (ഇടിഎം) എത്തും.തുടർന്ന് യാത്രക്കാരന് ടിക്കറ്റ് നൽകും. ഇതിൽ യുപിഐ പേമെന്റ് എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 6 മാസങ്ങൾ മുൻപാണ് ക്യുആർ കോഡ് ടിക്കറ്റ് ബിഎംടിസി ആരംഭിച്ചത്. കോവിഡ് നിയന്ത്രണ ങ്ങൾക്ക്ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ പേർ ഡിജിറ്റൽ ടിക്കറ്റിനെ ആശ്രയിക്കുന്നുണ്ട്.
പ്രതിദിന പ്രതിമാസ പാ സുകൾ ടുമോക്ക് ആപ് വഴി നൽ കുന്നത് ഏപ്രിൽ മുതൽ ആരംഭി ച്ചിരുന്നു.ക്യുആർ കോഡ് സംവിധാന ത്തോടെയുള്ള കൂടുതൽ ഇടിഎ മുകൾ 2 മാസത്തിനുള്ളിൽ ബി എംടിസിക്ക് ലഭിക്കുന്നതോടെ കു ടുതൽ ബസുകളിൽ സേവനം ലഭ്യമാകും.