Home Featured മെസ്സി താമസിച്ച മുറി മിനി മ്യൂസിയമാക്കി മാറ്റാന്‍ ഖത്തര്‍ യൂണിവേഴ്സിറ്റി

മെസ്സി താമസിച്ച മുറി മിനി മ്യൂസിയമാക്കി മാറ്റാന്‍ ഖത്തര്‍ യൂണിവേഴ്സിറ്റി

by കൊസ്‌തേപ്പ്

ദുബായ്> ഖത്തര്‍ ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്‍റീന ഫുട്ബോള്‍ നായകന്‍ ലയണല്‍ മെസ്സി താമസിച്ചിരുന്ന മുറി മിനി മ്യൂസിയമാക്കി മാറ്റാനുള്ള തയ്യാറെടുപ്പോടെ ഖത്തര്‍ യൂണിവേഴ്സിറ്റി. അര്‍ജന്‍റീന ടീമിന്റെ താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് ഖത്തര്‍ യൂണിവേഴ്സിറ്റിയിലായിരുന്നു. അതിഥികളോടുള്ള ബഹുമാനാര്‍ത്ഥം അര്‍ജന്‍റീന ദേശീയ പതാകയുടെ നിറമായ നീലയും വെള്ളയും പൂശി യൂണിവേഴ്സിറ്റിയെ അലങ്കരിച്ചു കൊണ്ടാണ് അര്‍ജന്‍റീന ടീമംഗങ്ങള്‍ക്കുള്ള താമസ സൗകര്യം ഖത്തര്‍ യൂണിവേഴ്സിറ്റി ഒരുക്കിയത്.

ഖത്തറിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെട്ട ലോകകപ്പിന്റെ അടയാളപ്പെടുത്തലായും, മെസ്സിയോടുള്ള ആദരസൂചകമായും മിനി മ്യൂസിയം നിലനില്‍ക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.

അടുത്ത 40 ദിവസം നിര്‍ണായകം; രാജ്യത്ത് ജനുവരിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മാസ്ക് നിര്‍ബന്ധമാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചൈനയില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിലെത്തിയവര്‍ക്കാണ് രോഗബാധയുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം സന്ദര്‍ശിച്ച്‌ സ്ഥിതി വിലയിരുത്തും.

പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 6000 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ചിരുന്നു. റാന്‍ഡം പരിശോധനയാണ് നടത്തിയത്. അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേരിലാണ് പരിശോധന നടത്തിയത്.രാജ്യത്ത് ഇതുവരെ കോവിഡിന്റെ 200 വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ വീണ്ടും രോഗബാധക്ക് കാരണമായ ബി.എഫ് 7 വകഭേദവും ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോവിഡിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group