പുതുപ്പള്ളി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയിലും പ്രചാരണം സജീവമാക്കുന്നു. കര്‍ണാടക യു.ഡി.എഫിന്റെ നേതൃത്വത്തിലാണ് ബംഗളൂരു നഗരത്തിലും കര്‍ണാടകയുടെ ഇതര പ്രദേശങ്ങളിലും കഴിയുന്ന പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണം നടത്തുന്നത്.ഉമ്മൻചാണ്ടിക്ക് അഭേദ്യ ബന്ധമുണ്ടായിരുന്ന നഗരമാണ് ബംഗളൂരു. കര്‍ണാടക നിയമസഭ തെരശഞ്ഞടുപ്പുകളില്‍ മലയാളി വോട്ടര്‍മാര്‍ക്കിടയിലേക്ക് പ്രചാരണത്തിനെത്തിയിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പിതാവിനെ ശുശ്രൂഷിക്കാൻ ബംഗളൂരുവിലെത്തിയ മകൻ ചാണ്ടി ഉമ്മൻ യു.ഡി-എഫ് കര്‍ണാടക സംഘടിപ്പിച്ച പ്രചാരണ ആസൂത്രണ യോഗത്തില്‍ പങ്കാളിയായിരുന്നു.
പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ സജീവമാക്കാൻ യു.ഡി.എഫ് കര്‍ണാടകയുടെ നേതൃത്വത്തില്‍ പരിപാടികള്‍ ആവിഷ്കരിച്ചു. ചെയര്‍മാൻ സത്യൻ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. മെറ്റി ഗ്രേസ്, സി.പി. സദക്കത്തുല്ല, അഡ്വ. പ്രമോദ്, സിദ്ദിഖ് തങ്ങള്‍, റഹീം ചാവശേരി, അഡ്വ. രാജ് മോഹൻ, ഡോ. നകുല്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എം.കെ. നൗഷാദ് സ്വാഗതവും ശംസുദ്ദീൻ കൂടാളി നന്ദിയും പറഞ്ഞു.
ഡബ്ല്യൂഡബ്ല്യൂഇ സൂപ്പര്‍ താരം ബ്രേ വയറ്റ് അന്തരിച്ചു, മരണം 36-ാം വയസില്‍
റെസ്‌ലിംഗ് എന്‍റര്‍ടെയ്ന്‍മെന്‍റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്ബ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു.36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്. ബ്രേ വയറ്റിന്‍റെ മരണവാര്‍ത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടന്‍റ് ഓഫീസര്‍ ട്രിപിള്‍ എച്ചാണ് (പോള്‍ മൈക്കല്‍ ലെവിസ്ക്യു) സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ആരോഗ്യ കാരണങ്ങളാല്‍ മാസങ്ങളായി റെസ്‌ലിംഗ് രംഗത്ത് ബ്രേ വയറ്റ് സജീവമായിരുന്നില്ല. 2009 മുതല്‍ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്‌ലിംഗ് എന്‍റര്‍ടെന്‍മെന്‍റ് രംഗത്തെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു. ഡബ്ല്യൂഡബ്ല്യൂഇയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളായിരുന്നു. ആരാധകരെ കയ്യിലെടുക്കുന്ന വ്യത്യസ്തമായ പ്രകടന രീതികള്‍ കൊണ്ട് ശ്രദ്ധ നേടി. ബ്രേ വയറ്റ് ഡബ്ല്യൂഡബ്ല്യൂഇയില്‍ മൂന്ന് തവണ ജേതാവായിട്ടുണ്ട്.
ഡബ്ല്യൂഡബ്ല്യൂഇ ചാമ്ബ്യന്‍ഷിപ്പ് ഒരിക്കലും യൂണിവേഴ്സല്‍ ചാമ്ബ്യന്‍ഷിപ്പ് രണ്ട് തവണയും സ്വന്തമാക്കി. സ്മാക്ക്ഡൗണ്‍ ടാഗ് ടീം ചാമ്ബ്യന്‍ഷിപ്പില്‍ റാണ്ടി ഓര്‍ട്ടന്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം മത്സരിച്ചു. റിംഗില്‍ ബ്രേ വയറ്റ് എന്നായിരുന്നെങ്കിലും വിന്ദം ലോറന്‍സ് റൊറ്റൂണ്ട എന്നായിരുന്നു യഥാര്‍ഥ പേര്. ബ്രേ വയറ്റിന്‍റെ പിതാവും (മൈക്ക് റൊറ്റൂണ്ട) മുത്തശ്ശനും പ്രൊഫഷണല്‍ റെസ്‌ലിംഗ് താരമായിരുന്നു. ബ്രേ വയറ്റിന്‍റെ അമ്മാവന്‍ ബാരി വിന്ദം എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു.
ബോ ഡല്ലാസ് എന്ന റിങ് പേരില്‍ അറിയപ്പെടുന്ന ടെയ്‍ലര്‍ റൊറ്റൂണ്ട ബ്രേയുടെ ഇളയ അനിയനാണ്. ആരോഗ്യപ്രശ്നങ്ങളാല്‍ മാസങ്ങളായി റിംഗില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. മുമ്ബ് 2021ലും 2022ലും മാറിനിന്ന ഡബ്ല്യൂഡബ്ല്യൂഇയില്‍ നിന്ന് മാറി നിന്നെങ്കിലും പിന്നീട് റിംഗിലേക്ക് മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനമായി റിംഗില്‍ പ്രത്യക്ഷപ്പെട്ട താരത്തെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിവരികയായിരുന്നു.