Home Featured പുനീത് രാജ്കുമാറിന്‍റെ സംസ്കാരം മകളെത്തിയതിന് ശേഷ0

പുനീത് രാജ്കുമാറിന്‍റെ സംസ്കാരം മകളെത്തിയതിന് ശേഷ0

ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍ ‌താരം പുനീത് രാജ്കുമാറിന്‍റെ സംസ്കാരം . അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്കാരം നടക്കുക.അച്ഛന്‍ രാജ്കുമാറിന്‍റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്‍റെയും സംസ്കാരം നടക്കുക.

നേരത്തെ ഇന്ന് സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചിരുന്നത്. എന്നാല്‍ പുനീതിന്‍റെ മകള്‍ യു.എസില്‍ നിന്ന് എത്താന്‍ വൈകുന്നത് കണക്കിലെടുത്ത് മാറ്റുകയായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാര ചടങ്ങുകള്‍ നടക്കുക. പുനീതിന്‍്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ച കണ്ഠീരവ സ്റ്റേഡിയത്തില്‍ വലുപ്പ ചെറുപ്പമില്ലാതെ ആളുകളുടെ പ്രവാഹമാണ്. ഇന്നും താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വലിയ തിരക്കനുഭവപ്പെടും.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.

അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. 26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരില്‍ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group