Home Featured പുനീത് രാജ്‌കുമാറിൻ “കർണാടക രത്ന” നൽകും

പുനീത് രാജ്‌കുമാറിൻ “കർണാടക രത്ന” നൽകും

by കൊസ്‌തേപ്പ്

ബെംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനു മരണാനന്തര ബഹുമതിയായി “കർണാടക രത്ന അവാർഡ് നൽകി ആദരിക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന
ബഹുമതിയാണിത്. പുനീതിന്റെ സ്മരണാർഥം ബെംഗളൂരുവിൽ സംഘടിപ്പിച്ച പുനീത് നമന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബൊമ്മ. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ മാസം 29നാണ് പുനീത് അന്തരിച്ചത്. മരണ ശേഷം പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. ഇതു മാതൃകയാക്കി ബെംഗളൂരുവിൽ നേത്രദാനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി വിവിധ ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ 400ൽ അധികം പേർ നേത്രദാനത്തിനു സമ്മതം അറിയിച്ചതായി സർക്കാരിനു കീഴിലുള്ള മിന്റോ ആശുപത്രി അറിയിച്ചു. സമീപകാലത്തു മരണമടഞ്ഞ ബന്ധുക്കളുടെ കണ്ണുകൾ ദാനം ചെയ്യാനും ഒട്ടേറെപ്പേർ തയാറായി. പുനീതിന്റെ കണ്ണുകൾ 4 പേർക്കാണു കാഴ്ച നൽകിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group