കന്നഡ സിനിമാപ്രേമികളെ സംബന്ധിച്ച് വലിയൊരു നഷ്ടം സംഭവിച്ച വര്‍ഷമായിരുന്നു 2021. അപ്പു എന്ന് അവര്‍ സ്നേഹത്തോടെ അഭിസംബോധന ചെയ്‍ത പുനീത് രാജ്‍കുമാറിന്‍റെ വിയോഗമായിരുന്നു അത്. ഇപ്പോഴിതാ പുനീത് അവസാനമായി ക്യാമറയ്ക്കു മുന്നിലെത്തിയ ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്താനായി ഒരുങ്ങുകയാണ്. എന്നാല്‍ ഇതൊരു ഫീച്ചര്‍ ചിത്രമല്ല, മറിച്ച് ഒരു ഡോക്യുഡ്രാമയാണ്.
ഗന്ധഡ ഗുഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അമോഘവര്‍ഷ ജെ എസ് ആണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ട്രെയ്‍ലറിന് ആശംസകള്‍ അറിയിച്ചും പുനീതിനെ അനുസ്മരിച്ചും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പുനീതിന്‍റെ ഭാര്യ അശ്വിനി ട്വിറ്ററിലൂടെ ട്രെയ്‍ലര്‍ ഷെയര്‍ ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്‍തിരുന്നു.
ഇത് തങ്ങളെ സംബന്ധിച്ച് വൈകാരികതയുടെ ഒരു ദിവസമാണെന്നും അപ്പു ഹൃദയത്തോട് ചേര്‍ത്തിരുന്ന ഒരു പ്രോജക്റ്റ് ആയിരുന്നു ഇതെന്നും അശ്വിനി കുറിച്ചു. അങ്ങയുമായുള്ള സംഭാഷണങ്ങള്‍ പുനീത് മനസില്‍ താലോചിച്ചിരുന്നുവെന്നും അദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ ഈ ട്രെയ്‍ലര്‍ വ്യക്തിപരമായി അങ്ങയുമായി പങ്കുവെക്കുമായിരുന്നുവെന്നുമായിരുന്നു അശ്വിനിയുടെ ട്വീറ്റ്. ഇതിനോടുള്ള പ്രതികരണമായിരുന്നു മോദിയുടെ ട്വീറ്റ്.
ലോകത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ് അപ്പു ജീവിക്കുന്നത്. പ്രതിഭയുടെ ധാരാളിത്തമുള്ള ഒരാള്‍, ഏറെ ഊര്‍ജ്ജമുള്ള, അസാമാന്യ കഴിവുകളുണ്ടായിരുന്ന ഒരാള്‍. ഗന്ധഡ ഗുഡി പ്രകൃതി മാതാവിനും കര്‍ണാടകത്തിന്‍റെ നൈസര്‍ഗിക സൌന്ദര്യത്തിനും പരിസ്ഥിതി പരിപാലനത്തിനുമുള്ള ആദരവാണ്. ഈ സംരംഭത്തിന് എന്‍റെ എല്ലാവിധ ആശംസകളും, മോദി ട്വീറ്റ് ചെയ്‍തു.അശ്വിനി പുനീത് രാജ്‍കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രതീക് ഷെട്ടിയാണ്. സംഗീതം ബി അജനീഷ് ലോക്നാഥ്. ഒക്ടോബര്‍ 28 ന് തിയറ്റര്‍ റിലീസ് ആണ് ഈ ചിത്രം.
മാതൃകയായി പിണറായി, പട്ടുവം പഞ്ചായത്തുകള്‍
വിവാഹപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞ് നില്‍ക്കുന്ന യുവതീയുവാക്കളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പിണറായി, പട്ടുവം പഞ്ചായത്തുകള്‍ ഇതിനകം മാതൃക ആയിരിക്കുകയാണ്. കുറഞ്ഞത് 35 വയസെങ്കിലും ആയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രായവും വിദ്യാഭ്യാസവും നോക്കി അനുയോജ്യരായവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കും.ജാതകവും ജാതിയും മതവും മാനദണ്ഡമല്ല. സ്ത്രീധനം പാടില്ല.
സായൂജ്യം എന്ന പേരില്‍ പിണറായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. പട്ടുവം പഞ്ചായത്തിന്റെ പദ്ധതി ‘നവമാംഗല്യം’ എന്ന പേരിലാണ്.വിവാഹ ആലോചനക്ക് പഞ്ചായത്ത് സബ് കമ്മിറ്റിയുണ്ടാക്കും. പരസ്പരം കാണാന്‍ സൗകര്യമൊരുക്കും. ഇഷ്ടപ്പെട്ടാല്‍ ഇരുവര്‍ക്കും കൗണ്‍സലിംഗ് നടത്തും. ലളിതമായ ചടങ്ങിലൂടെ വിവാഹിതരാവാന്‍ തയ്യാറായാല്‍, പഞ്ചായത്തിന്റെ ചെലവില്‍ നടത്തി കൊടുക്കും. ചെലവേറിയ ചടങ്ങായാല്‍ അത് സ്വയം വഹിക്കണം.
സമൂഹ വിവാഹത്തിന് സന്നദ്ധമാണെങ്കില്‍,അതിനും പഞ്ചായത്ത് തയ്യാര്‍.പിണറായി ഗ്രാമ പഞ്ചായത്ത് ആരംഭിച്ച സായൂജ്യം മാട്രിമോണി വെബ്‌സൈറ്റില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2600 പേര്‍. ഇതില്‍ 2570 പുരുഷന്മാരും 30 സ്ത്രീകളുമാണ്. മനസറിഞ്ഞ് ഒന്നാകാം എന്ന സന്ദേശവുമായാണ് പദ്ധതി തുടങ്ങിയത്.35 വയസ് കഴിഞ്ഞവര്‍, പങ്കാളി മരിച്ചവര്‍, നിയമപരമായി ബന്ധം വേര്‍പെടുത്തിയവര്‍, പുനര്‍ വിവാഹം ആഗ്രഹിക്കുന്നവര്‍തുടങ്ങിയവര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്താത്താനാണ് സായൂജ്യം വെബ്‌സൈറ്റ് ആരംഭിച്ചത്.
25 വയസ് കഴിഞ്ഞ യുവതികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റ് sayoojyampinarayigp.comമറ്റ് പഞ്ചായത്തുകളിലുള്ളവര്‍ക്ക് ഉള്‍പ്പടെ ഓണ്‍ലൈനായും പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. പങ്കാളിയെ കണ്ടെത്തിയാല്‍ വെബ്‌സൈറ്റിലെ ഫോണ്‍ നമ്പറിലൂടെ പ്രസിഡണ്ടിനെയോ വൈസ് പ്രസിഡണ്ടിനെയോ ബന്ധപ്പെടണം. തുടര്‍ന്ന് ഇരുവര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ പഞ്ചായത്ത് രൂപീകരിച്ച പ്രത്യേക കമ്മിറ്റി നേരിട്ട് കാണാന്‍ അവസരമൊരുക്കും. തുടര്‍ന്ന് കൗണ്‍സിലിംഗും നല്‍കും.