ബെംഗളൂരു: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ബിബിഎംപി ഞായറാഴ്ച ആരംഭിച്ചു. ബെംഗളൂരുവിൽ 95% കുട്ടികൾക്ക് നൽകി. 10 ലക്ഷം കുട്ടികളെയാണ് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ആഴ്ച ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നു.ബുധനാഴ്ച വരെ നടക്കുന്ന പരിപാടി നഗരത്തിലുടനീളം ബിബിഎംപി നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 141 പ്ലാനിംഗ് യൂണിറ്റുകളും 198 വാർഡുകളിലായി 3,404 വാക്സിനേഷൻ ബൂത്തുകളും (മൊബൈൽ, ട്രാൻസിറ്റ് ടീമുകൾ ഉൾപ്പെടെ) സ്ഥാപിച്ചു.“ആദ്യ ദിവസത്തെ പ്രതികരണം വളരെ മികച്ചതായിരുന്നു. ഇനിയും കുട്ടികളെ കൊണ്ടുവരാത്തവർ ബുധനാഴ്ചക്ക് മുമ്പ് അത് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്കൂളുകൾ, പ്രധാന പാർക്കുകൾ, മെട്രോ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ, പ്ലേസ്കൂളുകൾ, ഡേകെയർ സെന്ററുകൾ, പ്രധാന ബസ് ട്രാൻസിറ്റ് പോയിന്റുകൾ, മാർക്കറ്റ് ഏരിയകൾ, ഷോപ്പിംഗ് മാളുകൾ, കളിസ്ഥലങ്ങൾ, ചേരികൾ തുടങ്ങിയ പ്രധാന സൈറ്റുകളിൽ പ്രത്യേക മൊബൈൽ, ട്രാൻസിറ്റ് ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ കെ വി ത്രിലോക് ചന്ദ്ര പറഞ്ഞു.
പൾസ് പോളിയോ; ബെംഗളൂരുവിൽ 95% കുട്ടികൾക്ക് നൽകി, ലക്ഷ്യം10 ലക്ഷം കുട്ടികൾ
previous post