Home Featured പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

by കൊസ്‌തേപ്പ്

ബെംഗളൂരു: 5 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് ആരംഭിക്കും. സംസ്ഥാനത്താകെ 64,77,102 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലും സ്കൂളുകളിലുമായി 33,223 ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് തുള്ളിമരുന്ന് വിതരണം. മാർച്ച് 3 നും പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തും.

ബെംഗളൂരുവിൽ 3404 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 345 മൊബൈൽ ടീമുകൾ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. 15000 ജീവനക്കാരെയാണ് ബെംഗളൂരുവിൽ നിയോഗിച്ചിരിക്കുന്നത്. ബി.ബി.എം.പി പരിധിയിലെ അർബൻ ഹെൽത്ത് സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്.

അതുപോലെ കേരളത്തിലും പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തന സമയം. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തന സമയം. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കും. പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കേണ്ടതാണ്.

ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതുകൂടാതെ വിവിധ ജില്ലകളിലും ജില്ലാതല ഉദ്ഘാടനങ്ങള്‍ നടക്കും. പോളിയോ ബൂത്തുകളിലെത്തി തന്നെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

ഒഴിവാക്കാനാവാത്ത സാഹചര്യം കൊണ്ട് ബൂത്തുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. കൊവിഡ് ബാധിച്ച കുട്ടികളാണെങ്കില്‍ നാലാഴ്ച കഴിഞ്ഞ് പോളിയോ തുള്ളിമരുന്ന് നല്‍കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധപ്രവര്‍ത്തകരേയും അതത് കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച കുട്ടികളാണെങ്കില്‍ നാലാഴ്ച കഴിഞ്ഞ് പോളിയോ തുള്ളിമരുന്ന് നല്‍കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group