Home Featured മൈസൂരു: സൈക്കിൾ ഷെയറിങ് സംവിധാനമായ ട്രിൻ ട്രിൻ പരിഷ്‌കരിക്കുന്നു

മൈസൂരു: സൈക്കിൾ ഷെയറിങ് സംവിധാനമായ ട്രിൻ ട്രിൻ പരിഷ്‌കരിക്കുന്നു

മൈസൂരു: മൈസൂരുവിലെ പൊതു സൈക്കിൾ ഷെയറിങ് സംവിധാനമായ ട്രിൻ ട്രിനിന് അടിമുടിമാറ്റം വരുന്നു. നവീന രീതിയിലുള്ള സൈക്കിളുകൾ അടക്കം ഉൾപ്പെടുത്തി സംവിധാനം പരിഷ്കരിക്കാനാണ് അധികൃതരുടെ പദ്ധതി.പരമ്പരാഗതരീതിയിലുള്ള ഇപ്പോഴത്തെ സൈക്കിളുകൾക്ക് പകരം മോട്ടോർ ഘടിപ്പിച്ച സൈക്കിളുകളാണ് പുതുതായി ഉൾപ്പെടുത്തുക. ഇതുവഴി യാത്രികർക്ക് അധികം ആയാസമില്ലാതെ സൈക്കിൾ ഒാടിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.

നിലവിൽ 450 സൈക്കിളുകളാണുള്ളത്. ട്രിൻ ട്രിൻ സംവിധാനം പരിഷ്കരിക്കുന്നതോടെ ഇവയുടെ എണ്ണം 1000 ആയി ഉയർത്തും. ഇതിനകം 200 പുതിയ സൈക്കിളുകൾ എത്തിക്കഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു. സൈക്കിളുകൾ സൂക്ഷിക്കുന്ന ഡോക്കിങ് സ്റ്റേഷനുകളും നവീകരിക്കും.

ഇനി മാസം തോറും സര്‍ചാര്‍ജ്; ജൂണ്‍ മുതല്‍ വൈദ്യുതി ബില്‍ ‘ഷോക്കടിപ്പിക്കും

വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാൻ വൈദ്യുതി ബോര്‍ഡ്.റെഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തില്‍ ബോര്‍ഡിന് അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചു ഇതിനുള്ള ചട്ടങ്ങള്‍ കമ്മീഷൻ അന്തിമമാക്കി. ജൂണ്‍ ഒന്നിന് നിലവില്‍ വരും.യൂണിറ്റിന് പരമാവധി 10 പൈസ ബോര്‍ഡിന് ഈടാക്കാം. കരടു ചട്ടങ്ങളില്‍ 20 പൈസയാണ് നിര്‍ദ്ദേശിച്ചത്. ബോര്‍ഡ് 40 പൈസയാണ് ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ 10 പൈസയായി നിജപ്പെടുത്തിയത്.

വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വില കൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടശേഷമാണ് കമ്മീഷൻ സര്‍ചാര്‍ജ് തീരുമാനിച്ചിരുന്നത്.ജൂണ്‍ പകുതിയോടെ വൈദ്യുതി കൂടാനിരിക്കെയാണ് ഒന്ന് മുതല്‍ സര്‍ചാര്‍ജ്. ഉപഭോക്താക്കളുടെ ഭാരം ഇരട്ടിപ്പിക്കുന്നതാണ് പുതിയ നീക്കം. യൂണിറ്റിന് 41 പൈസ കൂട്ടാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.

പുതിയ ചട്ടം നിലവില്‍ വന്നാലും പരമാവധി 10 പൈസ എന്ന നിയന്ത്രണം ആദ്യ ഒൻപതു മാസം ബാധകമാവില്ല. പഴയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഒൻപതു മാസത്തെ സര്‍ചാര്‍ജ് അനുവദിക്കാൻ ബോര്‍ഡ് നേരത്തേ കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ട്.ആദ്യത്തെ മൂന്ന് മാസം 30 പൈസയും അടുത്ത മൂന്ന് മാസം 14 പൈസയും അതിനടുത്ത മൂന്ന് മാസം 16 പൈസയും വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഈ അപേക്ഷകളില്‍ കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല.

ചട്ടം മാറ്റിയതിനു മുമ്ബുള്ള അപേക്ഷയായതിനാല്‍ പഴയചട്ടം അനുസരിച്ചുതന്നെ കമ്മീഷന് ഇത് അനുവദിക്കേണ്ടി വരും. ബോര്‍ഡ് സ്വമേധയാ ചുമത്തുന്ന 10 പൈസയ്ക്കൊപ്പം അതും ഈടാക്കും.അതിനുശേഷം മാസം എത്ര രൂപ അധികച്ചെലവുണ്ടായാലും പത്ത് പൈസയേ സ്വമേധയാ ഈടാക്കാവൂ. അതില്‍ക്കൂടുതലുള്ളത് നീട്ടിവെക്കണം. ഇത് ഈടാക്കാൻ മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡിന് കമ്മീഷനെ സമീപിക്കാം. രണ്ട് മാസത്തെ ബില്‍ കാലയളവില്‍ ഓരോ മാസവും വ്യത്യസ്ത നിരക്കില്‍ സര്‍ചാര്‍ജ് വന്നാല്‍ രണ്ട് മാസത്തെ ശരാശരിയാണ് ഈടാക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group