ബെംഗളൂരു ജോലിക്കെത്തുന്ന പ്രി യൂണിവേഴ്സിറ്റി (പിയു) കോളേജ് ജീവനക്കാർ ജീൻസും ടീഷർട്ടും ധരിക്കരുതെന്ന ഉത്തരവ് കടു ത്ത വിമർശനത്തെ തുടർന്നു മൈസൂരു പിയു ബോർഡ് പിൻവലിച്ചു. അധ്യാപക, ഇതര ജീവനക്കാരിൽ നിന്നു പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഡപ്യൂട്ടി ഡയറക്ടർ ഡി.കെ.ശ്രീനിവാസ മൂർത്തി ഉത്തരവു പിൻവലിച്ചത്. ജില്ലയിലെ പിയു കോളജുകളോട് ഉത്തരവ് നടപ്പാക്കി ഇന്നേക്കകം റിപ്പോർട്ട് സമർപ്പിക്കാനാണു നേരത്തെ നിർദേശി ച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലുടെയും മറ്റും ഇതിനെതിരെ പരക്കെ വിമർശനം ഉയർന്നതിനെ തുടർന്നു മൈസൂരു കലക്ടർ ബൊഗാദി ഗൗതം ഡപ്യൂട്ടി ഡയറക്ടറോടു വിശദീകരണം തേടി.