മൈസൂരു:ദസറ ഉദ്ഘാടനത്തിനായി നാളെ രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നതിന് മുന്നോടിയായി നഗരത്തിൽ സുരക്ഷയുറപ്പാക്കാൻ 5,485 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. മൈസൂരു വിമാനത്താവളത്തിൽ നിന്നാണ് ഉദ്ഘാടന വേദിയായ ചാമുണ്ഡിഹിൽസിലേക്ക് രാഷ്ട്രപതി റോഡ് മാർഗം എത്തുക. ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മണിക്കൂറുകൾ ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. ദസറ ചട ങ്ങുകൾ സമാപിക്കുന്ന ഒക്ടോ ബർ 5 വരെ നഗരത്തിൽ 8 പൊലീസ് ഹെൽപ് ഡെസ്കുകൾ പ്രവർത്തനം നടത്തും.
ഗതാഗത നിയന്ത്രണം
ദസറ ആഘോഷങ്ങളുടെ ഭാഗമായി നാളെ മുതൽ ഒക്ടോബർ 5 വരെ നഗരത്തിൽ ഗതാഗത, പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് നിയന്ത്രണം.
ചുറ്റിക്കറങ്ങി കാണാം:കർണാടക ആർടിസിയുടെ ദസറ സ്പെഷൽ ടൂർ പാക്കേജ് ഒക്ടോബർ 1-ന് ആരംഭിക്കും. ഗിരിദർശനി, ജലദർശിനി, ദേവദർശിനി മൈസൂരു സിറ്റി റൗണ്ട്സ് മൈസൂരു ദർശിനി എന്നീ 5 യാത്രകളാണ് പാക്കേജിലുള്ളത്. വെബ്സൈറ്റ് ksrtc.ഇൻ.
*ഗിരിദർശിനി ബന്ദിപ്പൂർ, ഗോപാലസ്വാമിഹിൽസ് ബിആർ ചാമുണ്ഡി എന്നിവ സന്ദർശിക്കാം. നോൺ എസി ബസിൽ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 250 രൂപ.
*ജലദർശിനി ബൈലക്കുപ്പ ഗോൾഡൻ ക്ഷേത്രം, ദുബാരെ, നിസർഗാധമ, രാജസീറ്റ്, ഹാരംഗി അണക്കെട്ട്, കെആർഎസ് അണക്കെട്ട് എന്നിവ സന്ദർശിക്കാം. ടിക്കറ്റ് നിരക്ക് മുതിർന്ന വർക്ക് 450 രൂപ, കുട്ടികൾക്ക് 250 രൂപ.
*ദേവദർശിനി; നഞ്ചൻഗുഡ് മുഡുകുത്തൂർ, തലക്കാട്,സോമനാഥപുര, ശ്രീരംഗപട്ടണം എന്നിവ സന്ദർശിക്കാം. തിർന്നവർക്ക് 300 രൂപ, കുട്ടികൾക്ക് 175 രൂപ.
*മൈസൂരു സിറ്റി റൗണ്ട്സ്: സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് പ ലറോഡ്, സെൻട്രൽ ബസ് സ്റ്റാൻഡ്, എൽഐ സി സർക്കിൾ, റെയിൽവേ സ്റ്റേഷൻ സർക്കിൾ, ജെഎൽബി റോഡ് വഴി തിരിച്ചെത്തും. മുതിർന്നവർക്ക് 200 രൂപ, കുട്ടി കൾക്ക് 150 രൂപ.
*മൈസൂരു ദർശിനി നഞ്ചൻഗുഡ്, ചാമുണ്ഡിഹിൽ മൃഗശാല, പാലസ്, ശ്രീരംഗപട്ടണം. കെആർഎസ് ഡാം. എസി വോൾവോ ബസിൽ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 200 രൂപ.
പൂജ അവധി: കേരളത്തിലേക്ക് കൂടുതല്‍ കര്‍ണാടക ബസുകള്‍
ബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക സര്‍വിസ് നടത്തുമെന്ന് കര്‍ണാടക ആര്.ടി.സി അധികൃതര്‍ അറിയിച്ചു.സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒമ്ബതുവരെയാണിത്. നിലവില്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള ബസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ബസുകളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കും.കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്കാണ് സര്‍വിസുകള്‍. മൈസൂരു റോഡ് ബസ്സ്റ്റേഷന്, ശാന്തിനഗര്‍ ബസ്സ്റ്റേഷന് എന്നിവിടങ്ങളില്‍നിന്നാണ് ബസുകള്‍ പുറപ്പെടുക.
പ്രത്യേക സര്‍വിസുകളുടെ വിവരങ്ങള്‍:സെപ്റ്റംബര്‍ 30ന് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് രാത്രി 8.48, 9.00, 9.14, 9.20, സമയങ്ങളില്‍ ഐരാവത് ക്ലബ് ക്ലാസ് ബസ് സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 30ന് ബംഗളൂരുവില്‍നിന്ന് കോട്ടയത്തേക്ക് രാത്രി 8.24, 8.32 സമയങ്ങളില്‍ ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സര്‍വിസ് നടത്തും. അന്നുതന്നെ ബംഗളൂരുവില്‍നിന്ന് പാലക്കാട്ടേക്ക് രാത്രി 9.48, 9.55 സമയങ്ങളില്‍ ഐരാവത് ക്ലബ് ക്ലാസ് ഓടും. സെപ്റ്റംബര്‍ 30നുതന്നെ ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് രാത്രി 8.40, 9.20 സമയങ്ങളില്‍ സര്‍വിസ് ഉണ്ടാകും.
അന്നുതന്നെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രാത്രി 9.48ന് ഐരാവത് ക്ലബ് ക്ലാസ് സര്‍വിസ് നടത്തും. അന്ന് രാത്രി 10.10ന് ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സര്‍വിസ് നടത്തും.ഒക്ടോബര്‍ ഒന്നിന് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് രാത്രി 9.00, 9.20, സമയങ്ങളില്‍ ക്ലബ് ക്ലാസ് സര്‍വിസ് നടത്തും. ഒക്ടോബര്‍ ഒന്നിനുതന്നെ തൃശൂരിലേക്ക് രാത്രി 9.20, 9.28 സമയങ്ങളില്‍ ഐരാവത് ക്ലബ് ക്ലാസ് സര്‍വിസ് നടത്തും. ഒക്ടോബര്‍ ഒന്നിനുതന്നെ കോട്ടയത്തേക്ക് രാത്രി 8.24നും പാലക്കാട്ടേക്ക് 9.48നും കോഴിക്കോട്ടേക്ക് 9.50നും കണ്ണൂരിലേക്ക് 9.10നും ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സര്‍വിസ് നടത്തുമെന്നും കര്‍ണാടക ആര്.ടി.സി അറിയിച്ചു.