ബെംഗളൂരു ∙ നഗരത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനായ കന്റോൺമെന്റിലെ 162 വർഷം പഴക്കമുള്ള ടെർമിനൽ കെട്ടിടം വികസനത്തിന്റെ ഭാഗമായി പൂർണമായി പൊളിച്ചുനീക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് പ്രവർത്തനം ആരംഭിച്ച കന്റോൺമെന്റ് സ്റ്റേഷന്റെ പാരമ്പര്യഭംഗി നിലനിർത്തിയാകും നവീകരണം നടത്തുകയെന്നാണ് നേരത്തേ ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഒന്നാം പ്ലാറ്റ്ഫോമിലെ പഴയ ആർച്ചുകൾ പൊളിച്ചുമാറ്റി. സബേർബൻ, മെട്രോ സ്റ്റേഷനുകളുടെ സംഗമ ഇടമായി മാറുന്ന കന്റോൺമെന്റ്, 480 കോടി രൂപ ചെലവഴിച്ചാണ് പുതുക്കുന്നത്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി, 44 ട്രെയിൻ സർവീസുകൾക്ക് കന്റോൺമെന്റിലുള്ള സ്റ്റോപ് 20 വരെ റദ്ദാക്കിയിരുന്നു.
ബെംഗളൂരു: കന്റോൺമെന്റ് സ്റ്റേഷൻ നവീകരണം; 162 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചു; പിന്നാലെ പ്രതിഷേധം ശക്തം
previous post