ബെംഗളൂരു : റായ്ച്‌ചൂരുവിൽ ടിപ്പു സുൽത്താൻ ചിത്രത്തിൽ അജ്ഞാതർ ചെരിപ്പുമാലയണിയിച്ചു. സിർവാർ ടൗണിൽ ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ചിത്രത്തിൽ ചെരിപ്പുമാലയണിയിച്ചത് രാവിലെയാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് ഒരുവിഭാഗം ആളുകൾ സംഘടിച്ചെത്തി ടിപ്പു സർക്കിളിൽ പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ചക്രങ്ങൾ റോഡിലിട്ട് കത്തിക്കുകയുംചെയ്തു.
സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിച്ച തഹസിൽദാർ രവി അംഗടി, സിർവാർ സി.ഐ. എം. ശശികാന്ത് എന്നിവർ പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി. പോലീസ് കേസെടുത്തെന്നും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും എസ്.പി. ബി. നിഖിൽ പറഞ്ഞു.
മാര്‍ച്ച് മുതല്‍ ഇത്രയധികം സേവനങ്ങള്‍ വേണ്ട; പേടിഎമ്മിനെതിരെ ആര്‍.ബി.ഐ നടപടി
എല്ലാവിധ പണമിടപാടുകളും ഡിജിറ്റലായി മാറിയ കാലത്ത് ആളുകള്‍ക്ക് ഏറെ പരിചിതമായ നിരവധിപേർ ഉപയോഗിക്കുന്ന ഒന്നാണ് പേടിഎം.എന്നാല്‍ ഇപ്പോഴിതാ 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താൻ പേടിഎമ്മിനോട് ഉത്തരവിട്ടിരിക്കുകയാണ് ആർ.ബി.ഐ.2024 ഫെബ്രുവരി 29 ന് ശേഷം കസ്റ്റമർ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡുകള്‍ (എൻ.സി.എം.സി കാർഡുകള്‍) മുതലായവയില്‍ ക്രെഡിറ്റ് ആവാനുള്ള ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആർ.ബി.ഐയുടെ ഉത്തരവില്‍ പറയുന്നത്.
ഉപഭോക്താവിന്‍റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്‍റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പണം പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.ഫെബ്രുവരി 29-ന് ശേഷം ഫണ്ട് കൈമാറ്റം ,ബി.ബി.പി.ഒ.യു (BBPOU), യു.പി.ഐ സൗകര്യങ്ങള്‍ പോലുള്ള മറ്റ് ബാങ്കിംഗ് സേവനങ്ങളും ബാങ്ക് നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.