Home Featured ബംഗളൂരു: കന്നട രാജ്യോത്സവ് പരിപാടിക്കിടെ പ്രതിഷേധം

ബംഗളൂരു: കന്നട രാജ്യോത്സവ് പരിപാടിക്കിടെ പ്രതിഷേധം

ബംഗളൂരു: 67ാമത് കന്നട രാജ്യോത്സവ ആഘോഷപരിപാടികള്‍ക്കിടെ വിവിധയിടങ്ങളില്‍ പ്രതിഷേധം. കല്യാണ കര്‍ണാടക മേഖല ഉള്‍ക്കൊള്ളുന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പട്ടാണ് കലബുറഗിയില്‍ ചൊവ്വാഴ്ച മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഇ.എസ്), കല്യാണ കര്‍ണാടക പ്രത്യേക രാജ്യ ഹൊരട്ട സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിദര്‍, കലബുറഗി, യാദ്ഗിര്‍, റെയ്ച്ചൂര്‍, ബെള്ളാരി എന്നിവ ഉള്‍പ്പെടുത്തി കല്യാണ കര്‍ണാടക മേഖലയെ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം.

പ്രതിഷേധക്കാര്‍ കലബുറഗിയിയിലെ എസ്.പി.വി സര്‍ക്കിളിലേക്ക് മാര്‍ച്ച്‌ നടത്തി തങ്ങള്‍ ആവശ്യപ്പെടുന്ന സംസ്ഥാനത്തിന്‍റെ പതാക ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. കല്യാണ കര്‍ണാടക മേഖലയിലെ സമ്ബത്താണ് കര്‍ണാടക സംസ്ഥാനത്തിന്‍റെ മൊത്തം വികസനത്തിനായി ഉപയോഗിക്കുന്നതെന്നും എന്നാല്‍ ഈ മേഖലയിലെ ജില്ലകള്‍ അവികസിതമായി തുടരുകയാണെന്നും ഇതിനുള്ള പരിഹാരം പ്രത്യേക സംസ്ഥാനമാണെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സമിതിയുടെ നേതൃത്വത്തില്‍ കന്നട രാജ്യോത്സവ ദിനം ബെളഗാവി ജില്ലയില്‍ കരിദിനമായി ആചരിച്ചിരുന്നു. കര്‍ണാടകയുടെ രൂപവത്കരണസമയത്ത് ബെളഗാവിയെയും സംസ്ഥനത്തിന്‍റെ ഭാഗമാക്കി മാറ്റിയതിനെതിരെയാണ് എം.ഇ.എസ് എല്ലാവര്‍ഷവും ഈ ദിനത്തില്‍ പ്രതിഷേധിക്കുന്നത്. മറാത്ത സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ബെളഗാവിയെ മഹരാഷ്ട്രയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശിവസേന പ്രവര്‍ത്തകര്‍ ബെളഗാവി ജില്ലയില്‍ പ്രവേശിക്കുന്നത് ചൊവ്വാഴ്ച പൊലീസ് വിലക്കിയിരുന്നു. കര്‍ണാടക സംസ്ഥാനം രൂപവത്കരിച്ചതിന്‍റെ വാര്‍ഷികമായാണ് നവംബര്‍ ഒന്ന് കന്നട രാജ്യോത്സവ ദിനമായി ആേഘാഷിക്കുന്നത്. അതേസമയം, ചിക്കമഗളൂരില്‍ നടന്ന കന്നട രാജ്യോത്സവ് ദിനാഘോഷപരിപാടിക്കിടെ വിവിധ ദലിത് സംഘടനകളും പ്രതിഷേധിച്ചു.

സുഭാഷ് ചന്ദ്രബോസ് മൈതാനത്താണ് ഔദ്യോഗിക പരിപാടികള്‍ നടന്നത്. ഇതിനു മുമ്ബാണ് ആസാദ് പാര്‍ക്കില്‍ ദലിത് നേതാക്കളുടെ നേതൃത്വത്തില്‍ കറുത്ത തുണിയണിഞ്ഞ് പ്രതിഷേധപരിപാടി നടത്തിയത്. ദലിതരായ എസ്റ്റേറ്റ് തൊഴിലാളികളെ ആക്രമിച്ച എസ്േറ്ററ്റ് ഉടമകള്‍ക്കെതിരെ നടപടിയെടുക്കാത്ത ജില്ല ഭരണകൂടത്തിനെതിരെയും മണ്ഡലം എം.എല്‍.എ സി.ടി. രവിക്കുമെതിരെയായിരുന്നു പ്രതിഷേധം. പൊലീസ് 20 ദലിത് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു.

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം : പോക്‌സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്‌സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.പോക്‌സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു.മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്‌സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളി. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു.

കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്‌സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്‌സോ അനുസരിച്ച്‌ ലൈംഗിക സമ്മതത്തിനുള്ള പ്രായം 18 വയസ്സാണെന്നും കോടതി പറഞ്ഞു.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ ഗര്‍ഭിണിയാക്കിയ ആള്‍ക്കെതിരെ ചുമത്തിയ പോക്‌സോ കേസിലാണ് ഹൈക്കോടതി നിരീക്ഷണം.

ജാമ്യം തേടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്.ആശുപത്രി അധികൃതര്‍ വിവരം നല്‍കിയത് അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ട് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹമെന്നതും ഗര്‍ഭിണിയാണെന്നതും കണക്കിലെടുത്ത് കോടതി പ്രതിക്കു ജാമ്യം അനുവദിച്ചു. കുട്ടിക്കു ഭര്‍ത്താവിന്റെ പിന്തുണ വേണ്ട സമയമാണെന്നത് കോടതി കണക്കിലെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group