Home Featured ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രകാശ് രാജിനെതിരെ കർണാടകയിൽ വൻപ്രതിഷേധം

ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രകാശ് രാജിനെതിരെ കർണാടകയിൽ വൻപ്രതിഷേധം

കർണാടകയിലെ കലബുർഗിയിൽ ഹിന്ദു വിരുദ്ധ പ്രസ്‌താവനകളുടെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി ഹിന്ദു അനുകൂല സംഘടനകൾ. പ്രകാശ് രാജിന്റെ കൽബുർഗി സന്ദർശനത്തിന് മുന്നോടിയായാണ് പ്രതിഷേധം നടന്നത്. കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാർ നടനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി ഉയർത്തുകയും ചെയ്‌തു. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.നേരത്തെ, ഒരു ഹിന്ദു സംഘടനയിലെ അംഗങ്ങൾ കൽബുർഗി ഡിഎം/ഡിസിക്ക് (ജില്ലാ മജിസ്‌ട്രേറ്റ്/ ഡെപ്യൂട്ടി കമ്മീഷണർ) നടന്റെ പ്രവർത്തികൾ ചൂണ്ടിക്കാട്ടി ഒരു നിവേദനം സമർപ്പിച്ചിരുന്നു.

പ്രകാശ് രാജ് നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പ്രകാശ് രാജ് കലബുർഗി സന്ദർശിക്കാനിരിക്കെയാണ് എതിർപ്പ് വന്നത്. യുദ്ധത്തിന്റെ ഫലമായി ഉണ്ടാവുന്ന മനുഷ്യ ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നാടകമായ ‘ഗയാഗലു’വിന്റെ പ്രദർശനത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.വലതുപക്ഷ ഗ്രൂപ്പുകളുടെ എതിർപ്പിന് പ്രകാശ് രാജ് ഇരയാകുന്ന ആദ്യ സംഭവമല്ല ഇത്.

പ്രതിഷേധ സൂചകമായി ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, കർണാടകയിലെ ശിവമോഗ ജില്ലയിൽ വലതുപക്ഷ അംഗങ്ങൾ ഗോമൂത്രം തളിച്ച് പ്രകാശ് രാജ് സന്ദർശിച്ച സ്ഥലങ്ങൾ ശുദ്ധീകരിക്കുകയും ചെയ്‌തിരുന്നു.പ്രധാനമന്ത്രിയെയും രാജ്യത്തെ വലതുപക്ഷ പ്രസ്ഥാനങ്ങളെയും രൂക്ഷമായി വിമർശിക്കുന്നതിനാൽ വലതുപക്ഷ സംഘടനകളുടെ നോട്ടപ്പുള്ളിയാണ് നടൻ. ഓഗസ്‌റ്റ് 20ന്, ചന്ദ്രയാൻ-3 ലാൻഡിംഗിന് മുന്നോടിയായി, താരം ഒരു ചായ വിൽപനക്കാരന്റെ കാർട്ടൂൺ പങ്കുവെച്ചത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാൽ ഇത് മലയാളികളുടെ ഒരു പഴയ ഫലിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഞാൻ ഹിന്ദു വിരുദ്ധനാണെന്ന് അവർ പറയുന്നു, എന്നാൽ ഞാൻ മോദി, അമിത് ഷാ, ഹെഗ്‌ഡെ വിരുദ്ധനാണ് എന്ന് ഞാൻ പറയുന്നു” താരം 2018 ൽ നടന്ന ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംസാരിക്കവേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അന്തരിച്ച ബിജെപി നേതാവ് അനന്ത് കുമാർ ഹെഗ്‌ഡെ എന്നിവരെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കര്‍ണാടക തീരത്ത് അഴുകിയ നിലയില്‍ തിമിംഗലത്തിന്റെ ജഡം : കണ്ടെത്തിയത് മത്സ്യത്തൊഴിലാളികള്‍

കര്‍ണാടകയിലെ ഹൊന്നാവറില്‍ അഴുകിയ നിലയില്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. മഗാളി ഗ്രാമത്തിലെ കടല്‍തീരത്താണ് 46 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്.മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്ത ജഡം പകുതിയോളം അഴുകിയ നിലയിലായിരുന്നു. തീരത്തടിഞ്ഞ തിമിംഗലം ഏതിനത്തില്‍പ്പെട്ടതെന്ന് വ്യക്തമല്ല. ബാലീന്‍ അല്ലെങ്കില്‍ ബ്രൈഡ്‌സ് തിമിംഗലം എന്നാണ് ചിലര്‍ പറയുന്നത്. വിശദമായ പരിശോധനയ്ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്നാണ് വിദഗ്ധ സംഘം അറിയിച്ചിരിക്കുന്നത്.

അതീവ സംരക്ഷിത മേഖലയിലാണ് തിമിംഗലം അടിഞ്ഞതെന്നും ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ പ്രയാസകരമാണെന്നും ഹൊന്നാവര്‍ മറൈന്‍ വിദഗ്ധനായ പ്രകാശ് മേസ്ത അറിയിച്ചു. നേത്രാനി ദ്വീപിന് സമീപം ബാലീന്‍ തിമിംഗലത്തെ മുന്‍പ് കണ്ടിട്ടുണ്ട്. 10 മുതല്‍ 102 വരെ നീളമുള്ള തിമിംഗലമാണ്. വളരെ അപൂര്‍വമായി മാത്രമാണ് പശ്ചിമ തീരത്ത് ഇവ എത്തുന്നത്. ഇപ്പോള്‍ തീരത്തടിഞ്ഞത് ബാലീന്‍ ആകാമെന്നാണ് അദ്ദേഹം പറയുന്നത്.അതേസമയം, പശ്ചിമതീരത്ത് ബ്രൈഡ്‌സ് തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഈ ഇനത്തില്‍പ്പെട്ടവയാണെന്നും ബയോളജിസ്റ്റ് ദീപാനി സുതാരി പറയുന്നു. ജഡം അഴുകിയനിലയില്‍ ആയതിനാല്‍ ഏതിനമെന്ന് നിര്‍ണയിക്കാന്‍ ശ്രമകരമാണെന്ന് ദീപാനി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group