Home Featured അടിപ്പാത നിർമിക്കണം : മൈസൂരു-ബെംഗളൂരു അതിവേഗപാത ഉപരോധിച്ച് പ്രതിഷേധം.

അടിപ്പാത നിർമിക്കണം : മൈസൂരു-ബെംഗളൂരു അതിവേഗപാത ഉപരോധിച്ച് പ്രതിഷേധം.

മൈസൂരു: ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി മൈസൂരു-ബെംഗളൂരു അതിവേഗപാതയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് മാണ്ഡ്യയിൽ പ്രദേശവാസികളുടെ പ്രതിഷേധം.തിങ്കളാഴ്ച മാണ്ഡ്യയ്ക്ക് സമീപത്തെ ഹാനകെരെയിൽ 400-ഓളം കർഷകരടക്കമുള്ള പ്രദേശവാസികൾ അതിവേഗപാത ഉപരോധിച്ചു. റോഡിൽ കാളവണ്ടികൾ നിർത്തിയിട്ടുള്ള ഉപരോധത്തെത്തുടർന്ന് നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.രാവിലെ 8.30-ഓടെയാണ് ഉപരോധം തുടങ്ങിയത്.

വൻതോതിൽ കാളവണ്ടികൾ നിരത്തിയതോടെ റോഡിൽ ഇരുവശത്തും കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ചീഫ് എൻജിനിയർ ദൈവിക് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഉപരോധം നിർത്താൻ കൂട്ടാക്കിയില്ല.അതിവേഗപാത പദ്ധതിയുടെ രേഖ കീറിയെറിഞ്ഞാണ് ചീഫ് എൻജിനിയറോട് പ്രതിഷേധക്കാർ പ്രതികരിച്ചത്. പ്രതിഷേധക്കാർ വഴങ്ങില്ലെന്ന് മനസ്സിലാക്കിയ പോലീസ് ലാത്തിച്ചാർജ് നടത്തി ഉച്ചയ്ക്ക് 12.30-ഓടെ ഉപരോധം അവസാനിപ്പിച്ചു.

ഉപരോധത്തിന് നേതൃത്വം നൽകിയ കർണാടക രാജ്യ റൈത്ത സംഘ നേതാക്കളായ എസ്.സി. മധുചന്ദൻ, പ്രസന്ന ഗൗഡ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉപരോധത്തിനിടെ മദ്ദൂർ, കെ.എം. ദൊഡ്ഡി, മലവള്ളി വഴി പോലീസ് പകരം പാത ഒരുക്കിയിരുന്നു. എന്നാൽ, ഇരുവശത്തുനിന്നുമായി ഹാനകെരെയിലെത്തിയ വാഹനങ്ങൾ അവിടെ കുടുങ്ങുകയായിരുന്നു.അടിപ്പാതയില്ലാത്തതിനാൽ റോഡിന്റെ ഒരുവശത്തുനിന്ന് മറുവശത്തെത്താൻ ഏറെദൂരം ചുറ്റിസഞ്ചരിക്കേണ്ടിവരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.

ഹാനകെരെ, മലയനദൊഡ്ഡി, ബോറെ തുടങ്ങിയ ഗ്രാമങ്ങളിലുള്ളവരാണ് ഹാനകെരെയിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അതിവേഗപാതയായതിനാൽ മുമ്പത്തെപ്പോലെ എല്ലായിടത്തുനിന്നും സർവീസ് റോഡിലേക്ക് ഇറങ്ങാൻ സാധിക്കില്ല. നിശ്ചിതസ്ഥലങ്ങളിൽ മാത്രമേ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളൂ. അതിവേഗപാതയ്ക്ക് സമീപം താമസിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഹാനകെരെയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് ഒട്ടേറെത്തവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കർഷക നേതാക്കളായ മധുചന്ദൻ, പ്രസന്ന ഗൗഡ എന്നിവർ പറഞ്ഞു.

നിലവിൽ 49 അടിപ്പാതകളും 13 മേൽപ്പാതകളും ആറ് ബൈപ്പാസുകളുമാണ് അതിവേഗപാതയിലുള്ളത്

പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കേണ്ട; വിലക്കുമായി സമുദായം

പലന്‍പുര്‍ (ഗുജറാത്ത്): കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി ഗുജറാത്തിലെ ഠാക്കൂര്‍ സമുദായം.പല തെറ്റായ കാര്യങ്ങള്‍ക്കും കാരണം പെണ്‍കുട്ടികളിലെ മൊബൈല്‍ ഉപയോഗമാണെന്നു സമുദായ നേതൃത്വം പറയുന്നു.പ്രണയ ബന്ധം, മിശ്ര വിവാഹം തുടങ്ങിയതൊന്നും നേരിട്ടു പരാമര്‍ശിക്കാതെയാണ്, മൊബൈല്‍ വിലക്കാനുള്ള തീരുമാനം. നടക്കുന്ന പല തെറ്റായ സംഗതികള്‍ക്കും കാരണം കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗമാണ്. അതുകൊണ്ട് അതു വിലക്കേണ്ടതുണ്ടെന്ന് സമുദായ നേതൃത്വത്തിന്റെ യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് എംഎല്‍എ ജനിബെന്‍ ഠാക്കൂറിന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.വിവാഹച്ചടങ്ങുകളിലെ അതിഥികളുടെ എണ്ണത്തിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. വിവാഹ ധൂര്‍ത്ത് അവസാനിപ്പിക്കണം. ചടങ്ങുകളില്‍ ഡിജെ പാര്‍ട്ടി പാടില്ലെന്നും പ്രമേയം പറയുന്നു.

വിലക്കു ലംഘിക്കുന്ന കുടുംബങ്ങള്‍ക്കു പിഴ ചുമത്തണമെന്നും ഈ തുക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വിനിയോഗിക്കണമെന്നും പ്രമേയം നിര്‍ദേശിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനായി നഗരങ്ങളില്‍ പോവേണ്ടിവരുന്ന പെണ്‍കുട്ടികള്‍ക്ക് സമുദായം വാഹന സൗകര്യം ചെയ്തുകൊടുക്കും

You may also like

error: Content is protected !!
Join Our WhatsApp Group