ബെംഗളൂരുവിൽ ഒട്ടേറെ കെട്ടിടംങ്ങൾ 80 ശതമാനത്തിലധികം ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വന്നേക്കും. ഇത്തരം കടുത്ത നടപടികൾ എടുക്കാൻ ഭയക്കേണ്ടതില്ലെന്നും കോടതികൾ ആവശ്യമായ സംരക്ഷണം നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ ഹൈക്കോടതി ബിബിഎംപി പി ഫ് കമ്മിഷണർ ഗൗരവ് ഗുപ്തയോടു പറഞ്ഞിരുന്നു. അടുത്ത തവണ കേസ് വീണ്ടും പരിഗണി ക്കും മുൻപ് ബിബിഎംപി എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതിയെ അറിയിക്കണം. അനുവദനീയമായതിലും അധികം നിലകൾ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുടെ വിവരങ്ങൾ സോണൽ കമ്മിഷണർമാർ ബിബിഎംപി കൈമാറുന്നുണ്ട്. സമീപകാലത്തു ബെംഗളൂരുവിൽ തകർന്ന കെട്ടിടങ്ങളുടെ അടിത്തറ ദുർബലമായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.
ബംഗളുരുവിലെ കെട്ടിട നിർമാണത്തിൽ 80 ത്തിലധികം ചട്ട ലഘനം പൊളിച്ചുമാറ്റാൻ നിർദ്ദേശം
previous post