മംഗളുരു: തിങ്കളാഴ്ച മുതൽ ഫെബ്രുവരി 19 വരെ മംഗളൂരുവിലെ സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ എല്ലാ ഹൈസ്കൂളുകളുടെയും 200 മീറ്റർ ചുറ്റളവിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഹിജാബ് വിവാദം കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അവധിക്ക് ശേഷം തിങ്കളാഴ്ചയാണ് ഹൈസ്കൂളുകൾ തുറക്കുന്നത്.
*ചോര ഉണങ്ങാതെ കണ്ണൂർ; രണ്ടു മാസത്തിനിടെ മൂന്ന് കൊലപാതകങ്ങൾ*
സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഫെബ്രുവരി 19 വൈകുന്നേരം 6 മണി വരെ ഇത് പ്രാബല്യത്തിൽ വരും. മംഗളൂരു കമ്മീഷണറേറ്റ് നിലവിൽ അതീവ സെൻസിറ്റീവ് മേഖലയായതിനാൽ ക്രമസമാധാനം നിലനിർത്തുന്നതിനും, കൂട്ടം കൂടുന്നത് തടയുന്നതിനുമാണ് ഉത്തരവുകൾ കർശനമാക്കിയിരിക്കുന്നത്. കമ്മീഷണർ പ്രസ്താവനയിൽ പറഞ്ഞു.