Home കർണാടക ക്ലാസ് മുറിയില്‍ വെച്ച്‌ എംബിബിഎസ് വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന; കോളേജ് പ്രൊഫസറെ വളഞ്ഞിട്ട് ആക്രമിച്ച്‌ വിദ്യാര്‍ഥികള്‍, ചെരിപ്പുകൊണ്ടടിച്ച്‌ വിദ്യാര്‍ഥിനി

ക്ലാസ് മുറിയില്‍ വെച്ച്‌ എംബിബിഎസ് വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന; കോളേജ് പ്രൊഫസറെ വളഞ്ഞിട്ട് ആക്രമിച്ച്‌ വിദ്യാര്‍ഥികള്‍, ചെരിപ്പുകൊണ്ടടിച്ച്‌ വിദ്യാര്‍ഥിനി

by ടാർസ്യുസ്

ബെംഗളൂരു: ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളേജില്‍ വെച്ച്‌ എംബിബിഎസ് വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെ മർദിച്ച്‌ സഹപാഠികള്‍.ബെംഗളൂരുവിലെ നെലമംഗലയില്‍ ആയിരുന്നു സംഭവം. ക്ലാസ് മുറിയില്‍ വെച്ച്‌ വിദ്യാർഥിനിയോട് വിവാഹാഭ്യാർഥന നടത്തിയ മെഡിക്കല്‍ കോളേജ് അധ്യാപകന് നേരെയാണ് വിദ്യാർഥികളുടെ മർദനമുണ്ടായത്. നെലമംഗല താലൂക്കിലെ ടി. ബെഗൂരിലെ സിദ്ധാർത്ഥ മെഡിക്കല്‍ കോളേജിലാണ് സംഭവം. ക്ലാസ് മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർഥിനിയോട് അധ്യാപകൻ മോശമായി പെരുമാറുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തുവെന്ന് വിദ്യാർഥികള്‍ പറഞ്ഞു. കോളേജ് പ്രൊഫസർ അബ്ദുളിനെതിരെയാണ് ആരോപണമുയർന്നത്.

വിദ്യാർഥിക്ക് ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് തന്റെ പ്രണയം പ്രകടിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ ഉയർന്ന ആരോപണം.അധ്യാപകന്റെ പെരുമാറ്റം ഇഷ്ടപ്പെടാതെ പെണ്‍കുട്ടി അപ്പോള്‍ തന്നെ പ്രതികരിച്ചു. മാത്രമല്ല അയാളുടെ പ്രണയാഭ്യർത്ഥന നിരസിക്കുകയും ചെയ്തു. തുടർന്ന് ക്ലാസ് മുറിയില്‍ വെച്ച്‌ അധ്യാപകനും വിദ്യാർഥികളും തമ്മില്‍ ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടാകുകയും. ക്ലാസിന് പുറത്തുവെച്ച്‌ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് വിവരം. സഹപാഠികളില്‍ ചിലരും അധ്യാപകനെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പ്രൊഫസർ അബ്ദുള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. വിദ്യാർഥികളുടെ ആക്രമണത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. നെലമംഗല റൂറല്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് എടുക്കുമെന്നാണ് വിവരം. ഇതിനായുള്ള നടപടികള്‍ ആരഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group