ന്യൂഡെല്‍ഹി: വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് ആധാര്‍ കാര്‍ഡ്. മിക്ക സര്‍കാര്‍ – സര്കാരിതര ആവശ്യങ്ങള്‍ക്കും ഇത് വേണ്ടിവരുന്നു.അതേസമയം പലര്‍ക്കും ആധാറുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ഉണ്ട്. ആധാര്‍ കാര്‍ഡില്‍ ചില മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഒരു നമ്ബറില്‍ വിളിച്ചാല്‍ മാത്രം മതി. ഈ നമ്ബറില്‍ വിളിച്ചാല്‍ ആധാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഇതുവരെ തപാല്‍ വഴി ലഭിച്ചിട്ടില്ലെങ്കില്‍ ഇവിടെനിന്ന് വിവരങ്ങള്‍ ലഭിക്കും. കൂടാതെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഈ നമ്ബറില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം.
ഏതാണ് നമ്ബര്‍?
1947 എന്ന നമ്ബറില്‍ വിളിച്ചാല്‍ ആധാറുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് യുഐഡിഎഐയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഏകദേശം 12 ഭാഷകളില്‍ ഈ ഹെല്പ് ലൈന്‍ നമ്ബര്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് രാജ്യത്തെ ഏത് സംസ്ഥാനത്തുമുള്ള ആളുകള്‍ക്കും ഈ നമ്ബറില്‍ സേവനം ലഭ്യമാണ്. മലയാളം, ഹിന്ദി, ഇന്ഗ്ലീഷ്, തെലുങ്ക്, പഞ്ചാബി, ഗുജറാതി, കന്നഡ, തമിഴ്, മറാതി, ഒറിയ, ബംഗാളി, ഉറുദു, അസമീസ് എന്നീ ഭാഷകളില്‍ സഹായം ലഭിക്കും. 1947 എന്ന നമ്ബറില്‍ ഡയല് ചെയ്ത് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ആ ഭാഷയില്‍ സംസാരിക്കാം.
ഈ സമയത്ത് വിളിക്കാം:
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴ് തൊട്ട് രാത്രി 11 വരെ ഏത് സമയത്തും ഹെല്പ് ലൈന്‍ നമ്ബറില്‍ വിളിക്കാം. ഞായറാഴ്ചകളില്‍, കോള്‍ സെന്ററിലെ പ്രതിനിധി രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ലഭ്യമാകും.
വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല:
ഈ നമ്ബര്‍ പൂര്‍ണമായും ടോള്‍ ഫ്രീ ആണ്, അതായത് ഈ നമ്ബറിലേക്ക് വിളിക്കുന്നതിന് നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ചാര്‍ജ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റും പരിശോധിക്കാം.
‘മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ സുന്ദരിയാണീ അമ്മ’ ; വെെറലായി നാലാം ക്ലാസുകാരന്റെ ആ മനോഹര കവിത
വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം കവിതയാണ്. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ തനിക്കായി എഴുതിയ കവിതകൾ ട്വിറ്ററിൽ പങ്കുവച്ച് അമ്മ. Madeleine Gunhart എന്ന ട്വിറ്ററിൽ അക്കൗണ്ടിലൂടെ കവിത പങ്കുവയ്ക്കുകയായിരുന്നു.
“രണ്ടു വർഷം മുമ്പ് വിദൂര പഠനത്തിനിടെ നാലാം ക്ലാസുകാരൻ ഇത് എഴുതി” എന്ന അടിക്കുറിപ്പിനൊപ്പം മൂന്ന് വ്യത്യസ്ത കവിതകളാണ് അവർ പങ്കുവച്ചത്. “എനിക്ക് ഒരു കവിതയെക്കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അത് എന്റെ മനസ്സിൽ നിന്ന് മാറി വീടിനു ചുറ്റും അലഞ്ഞുനടക്കുന്നു.” എന്നാണ് കുറിച്ചത്.
മാതൃദിനത്തിൽ അമ്മയ്ക്കായി ഒരു കവിതയെഴുതി. “മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ നീ സുന്ദരിയാണ്. കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും.” എന്നാണ് രണ്ടാമത്തെ കവിതയിൽ മകൻ കുറിച്ചത്.
ഈ കൊച്ചു കവിയുടെ നിരീക്ഷണപാടവത്തേയും സർഗ്ഗാത്മകതയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്. പോസ്റ്റിന് ഇതുവരെ 1,45,400 ലൈക്കുകളും 12,600 റീട്വീറ്റുകളും ലഭിച്ചു. നാലാം ക്ലാസ്സുകാരൻ എഴുതിയത്” എന്ന അടിക്കുറിപ്പോടെ മകന്റെ മൂന്ന് വ്യത്യസ്ത കവിതകളുടെ ചിത്രങ്ങളാണ് അമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
“നാലാം ക്ലാസ്സുകാരിക്ക്: നിങ്ങളുടെ കവിതകൾ വളരെ ക്ഷീണിതയായ ഒരു സ്ത്രീയുടെ ഹൃദയത്തിൽ സന്തോഷം ഉണർത്തുന്നു, ചിലപ്പോൾ കവിതകൾക്കോ കഥകൾക്കോ വേണ്ടിയുള്ള ആശയങ്ങൾ അവളുടെ മനസ്സിൽ നിന്ന് പുറത്തേക്ക് പോകുകയും വീട്ടിൽ എവിടെയെങ്കിലും അലഞ്ഞുതിരിയുകയും ചെയ്യുന്നു. പൂച്ചകൾ അവളുടെ ആശയങ്ങൾ മോഷ്ടിക്കുകയും വിനോദത്തിനായി അവരോടൊപ്പം കളിക്കുകയും ചെയ്യുന്നു എന്നൊരാൾ കുറിച്ചു.
കവിതയുടെ അതേ സ്വരത്തിൽ ഞാൻ കമന്റുകൾ വായിക്കുന്നതായി ഞാൻ കണ്ടെത്തി. അത് എന്റെ ആത്മാവിൽ പ്രവേശിച്ച് എന്നെ വീടാക്കി.. എന്ന് മറ്റൊരാൾ കുറിച്ചു. കവിതയുടെയും രൂപകത്തിന്റെയും മനോഹരമായ ഉദാഹരണങ്ങളാണിവ എന്ന് കരുതുന്നു – ലളിതവും കൃത്യവും. ഇവയിൽ ചിലത് എന്റെ വിദ്യാർത്ഥികളുമായി എപ്പോഴെങ്കിലും പങ്കിടട്ടെ?”…എന്നും വെറൊരാൾ കമന്റ് പോസ്റ്റ് ചെയ്തു.