Home Featured കേരാളിതിര്‍ത്തി കടന്ന് അടയാളമിട്ടത് ആര്..? കാറിന് പിറകെ അന്വേഷണം; എത്തുംപിടിയുമില്ലാതെ അധികൃതര്‍

കേരാളിതിര്‍ത്തി കടന്ന് അടയാളമിട്ടത് ആര്..? കാറിന് പിറകെ അന്വേഷണം; എത്തുംപിടിയുമില്ലാതെ അധികൃതര്‍

കണ്ണൂര്‍: കേരളവും കര്‍ണാടകവും അതിര്‍ത്തി പങ്കിടുന്ന വനമേഖലയോട് ചേര്‍ന്നുള്ള മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തോട് അതിരിടുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അടയാളപ്പെടുത്തല്‍ നടത്തിയത് ആരെന്ന് ഇനിയും വ്യക്തമായില്ല.വീടും കൃഷിയിടവും ഉള്‍പ്പെടുന്ന ഏക്കര്‍ കണക്കിന് പ്രദേശമാണ് ഇവിടെ അടയാളപ്പെടുത്തി പോയിരിക്കുന്നത്.വീടും കൃഷിയിടവും ഉള്‍പ്പെടുന്ന ഏക്കര്‍ കണക്കിന് പ്രദേശമാണ് ഇവിടെ അടയാളപ്പെടുത്തി പോയിരിക്കുന്നത്.ബഫര്‍സോണ്‍ ആശങ്കകള്‍ക്കിടെ ആണ് ഈ അടയാളപ്പെടുത്തല്‍.

കര്‍ണാടക വനം വകുപ്പാണ് അടയാളമിട്ടതിന് പിന്നില്‍ എന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കുടക് ജില്ലാ ഭരണകൂടം ഇക്കാര്യം നിഷേധിച്ചു. ഇതോടെ സംഭവത്തില്‍ ദുരൂഹത ഏറി. കഴിഞ്ഞ മൂന്ന് ദിവസമായി വനം, റവന്യൂ വകുപ്പുകള്‍ പൊലീസുമായി ചേര്‍ന്ന് മേഖലയില്‍ പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ ഒരു തുമ്ബും കിട്ടിയിട്ടില്ല.വനം മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരമേഖല സി സി എഫ് കെ എസ് ദീപ, ഡി എഫ് ഒ പി കാര്‍ത്തിക്, കൊട്ടിയൂര്‍ റെയ്ഞ്ചര്‍ സുധീര്‍ നെരോത്ത് എന്നിവര്‍ പരിശോധന നടത്തിയിരുന്നു.

ഇത് കൂടാതെ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം എ ഡി എം കെ കെ ദിവാകരന്‍, ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്‍ എന്നിവരും കരിക്കോട്ടക്കരി സി ഐ പിബി സജീവന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.മാക്കൂട്ടത്തിന് അടുത്ത് കളിതട്ടുംപാറ റോഡിലാണ് ആദ്യം അടയാളപ്പെടുത്തിയത്. അടയാളപ്പെടുത്തിയ പ്രദേശവും കര്‍ണാടകയുടെ ബ്രഹ്‌മഗിരി വന്യജീവി സങ്കേതവും തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്.

വനമേഖലയോടു ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ആകാശദൂരം കരുതല്‍മേഖലയായി കണക്കാക്കുമ്ബോള്‍ ഇത് പരിസ്ഥിതി ലോലമേഖലയായി മാറിയേക്കും. അതിനാലാണ് ആശങ്കയേറുന്നത്.ഇത് കൂടാതെ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസ്, പാലത്തുംകടവ് കെ എസ് ടി പി റോഡ്, എടപ്പുഴ, കൂമന്‍തോട് ഭാഗങ്ങളിലായി 14 ഇടങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

കൃഷിഭൂമിയും 500-ല്‍ അധികം വീടുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം. അതിര്‍ത്തിപ്രദേശം എന്ന നിലയിലും വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള ജനവാസമേഖല എന്ന നിലയിലും ഏറെ പ്രാധാന്യമുള്ള സ്ഥലത്താണ് അടയാളപ്പെടുത്തല്‍ നടന്നിരിക്കുന്നത്.സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതോടൊപ്പം കഴിഞ്ഞ ദിവസം പാലത്തുംകടവിലും കളിത്തട്ടുംപാറയിലും കണ്ട കാര്‍ ഏതെന്ന് കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സി സി ടി വിയില്‍ കാര്‍ പതിഞ്ഞെങ്കിലും നമ്ബര്‍ വ്യക്തമായിരുന്നില്ല.

അയലത്തെ ശബ്ദം സഹിക്കാന്‍ വയ്യ; കേട്ടത് മുഴുവന്‍ യുവതി അതേപടി എഴുതിയയച്ചു; വൈറല്‍ പോസ്റ്റ്

അയല്‍ക്കാരുടെ ഉച്ചത്തിലുള്ള സംസാരവും ബഹളങ്ങളും സഹിക്കാനാകാതായാല്‍ നിങ്ങള്‍ എന്തു ചെയ്യും? അതിന് വ്യത്യസ്തമായ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഈ യുവതി.റെഡ്ഡിറ്റിലാണ് യുവതി സംഭവങ്ങളെല്ലാം വിവരിച്ചത്. ഇവരുടെ താമസസ്ഥലത്തിന്റെ ആദ്യത്തെ നിലയില്‍ ചെറുപ്പക്കാരായ ദമ്ബതികളാണ് താമസിക്കുന്നത്. ഇവര്‍ രാത്രിയില്‍ ചിലപ്പോഴൊക്കെ പതിവായി പാര്‍ട്ടികള്‍ നടത്താറുണ്ട്.ഒച്ചത്തിലുള്ള ശബ്ദവും ബഹളവുമൊക്കെ മുകളില്‍ താമസിക്കുന്നവര്‍ക്ക് അരോചകമായിത്തുടങ്ങി.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന‌ തനിക്ക് ഇതൊരു വലിയ ബുദ്ധിമുട്ടായെന്നും യുവതി പോസ്റ്റില്‍ പറയുന്നു. എത്ര പറഞ്ഞിട്ടും കേള്‍ക്കാതായപ്പോള്‍ അവരുടെ സംഭാഷണം പൂര്‍ണമായും എഴുതി അത് അയല്‍വാസികളുടെ വാതില്‍പ്പടിയില്‍ വെച്ചു.ഒരിക്കല്‍ തന്റെ തൊട്ടടുത്തു നിന്നു സംസാരിക്കുന്ന അത്രയും ഉച്ചത്തിലായിരുന്നു അവരുടെ സംസാരമെന്ന് കുറപ്പില്‍ യുവതി വിശദീകരിച്ചു. തുടര്‍ന്ന് വഴക്കൊന്നും ഉണ്ടാക്കാതെ അയല്‍വാസിയുടെ വാതില്‍ക്കല്‍ ഒരു കുറിപ്പ് വെയ്ക്കുകയാണ് യുവതി ചെയ്തത്.

ഷോപ്പിങ്ങിനെക്കുറിച്ചുള്ള അവരുടെ സംസാരം മുഴുവന്‍ കേട്ടെഴുതിയാണ് കുറിപ്പ് തയ്യാറാക്കിയത്. ഉച്ചത്തിലുള്ള സംസാരം തുടര്‍ന്നാല്‍ അവരുടെ സംഭാഷണങ്ങള്‍ക്ക് സ്വകാര്യത ഉണ്ടാകില്ലെന്നും അവര്‍ കുറിപ്പില്‍ സൂചിപ്പിച്ചു.അതിനു ശേഷം സമാധാനം ഉണ്ടായിരുന്നു എന്നും യുവതി പറയുന്നു. “വളരെ നല്ല രീതി. വഴക്കൊന്നും കൂടാതെ ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുന്നു”, എന്നാണ് യുവതിയുടെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്. ”ഇതാണ് ശരിയായ രീതി.

അവര്‍ അത്രയും ഉച്ചത്തില്‍ സംസാരിക്കണോ? എല്ലാവര്‍ക്കും അവര്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യതയില്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. മറ്റുള്ളവര്‍ക്ക് അവരുടെ സംസാരം കേള്‍ക്കാള്‍ താത്പര്യമില്ലെങ്കില്‍ അവര്‍ ശബ്ദം കുറക്കണം”, എന്ന് മറ്റൊരാള്‍ കുറിച്ചു.യുവതിയുടെ നീക്കത്തെ വിചിത്രം എന്നാണ് ഭര്‍ത്താവ് വിശേഷിപ്പിച്ചത്. എന്തൊക്കെയായാലും ആ സംഭവത്തിനു ശേഷം സ്ഥിതിഗതികള്‍ ശാന്തമായെന്നും തന്റെ കുറിപ്പില്‍ വ്യക്തിപരമായ വിദ്വേഷം ഒന്നുമില്ലെന്നും യുവതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group