ബെംഗളൂരു: ഇന്ത്യന്‍ കബഡിക്ക് പുത്തന്‍ ഉണര്‍വേകിയ പ്രൊഫഷണല്‍ കബഡി ടൂര്‍ണമെന്റായ പ്രോ കബഡി ലീഗിന്റെ പുതിയ സീസണിനു ഇന്നു തുടക്കമാവും. ഒമ്പതാം സീസണാണ് ഇന്നു ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കബഡി ടീമാവാന്‍ മല്‍സരരംഗത്തുള്ളത് 12 ഫ്രാഞ്ചൈസികളാണ്. ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നീവിടങ്ങളിലായിട്ടാണ് ഇത്തവണ മല്‍സങ്ങള്‍. ഡബിള്‍ റൗണ്ട് റോബിന്‍, പ്ലേഓഫുകള്‍ എന്ന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഫൈനലുള്‍പ്പെടെ ലീഗില്‍ ആകെ 137 മല്‍സരങ്ങളുണ്ടാവും.
ആദ്യ ദിനമായ ഇന്നു മൂന്നു മല്‍സരങ്ങളാണ് ലീഗിലുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ദബാങ് ഡല്‍ഹിയും യു മുംബയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. രാത്രി 7.30നാണ് കളിയാരംഭിക്കുന്നത്. രാത്രി 8.30ന് ബെംഗളുരു ബുള്‍സ് തെലുഗു ടൈറ്റന്‍സിനെ നേരിടും. 9.30ന് തുടങ്ങുന്ന അവസാന കളിയില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ് യുപി യോദ്ധയുമായും പോരടിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കളി തല്‍സമയം സംപ്രേക്ഷണം ചെയ്യും.
ബംഗാള്‍ വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ്, പുനേരി പള്‍ത്താന്‍, തമിഴ് തലൈവാസ് എന്നിവയാണ് പ്രൊ കബഡി ലീഗില്‍ അണിനിരക്കുന്ന മറ്റു ആറു ഫ്രാഞ്ചൈസികള്‍. ഓരോ വിജയത്തിനും അഞ്ചു പോയിന്റ് വീതമാണ് ടീമുകള്‍ക്കു ലഭിക്കുക. സമനിലയ്ക്കു മൂന്നു പോയിന്റും കിട്ടും. പ്രോ കബഡി ലീഗില്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് പാട്‌ന പൈറ്റേറ്‌സിനാണ്. മൂന്നു തവണയാണ് അവര്‍ ജേതാക്കളായത്. ബംഗാള്‍ വാരിയേഴ്‌സ്, ബെംഗളൂരു ബുള്‍സ്, ജയ്പൂര്‍ പിങ്ക് പാന്ദേഴ്‌സ്, യു മുംബ എന്നിവര്‍ ഓരോ തവണയും കിരീടത്തിനു അവകാശികളായി
ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂ ; നിയമ ഭേദഗതിയ്ക്ക് ശുപാര്‍ശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.
സാമ്ബത്തിക ചെലവടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നിര്‍ദ്ദേശം മുന്‍പോട്ട് വച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട അധിക സാമ്ബത്തിക ചെലവിനെ കുറിച്ചും. ജോലി ഭാരത്തെ കുറിച്ചും കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയത് വേണം ശുപാര്‍ശ നടപ്പാക്കാന്‍. ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നതാണ് നിലവിലെ ജനപ്രാതിനിധ്യ നിയമം.