ഓണമെത്തുന്നതോടെ ബെംഗളൂരു, ചെന്നൈ മലയാളികൾക്ക് നാട്ടിലെത്താൻ കഴുത്തറുപ്പൻ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. സ്വകാര്യ ബസുകളിൽ ഇരട്ടിയിലേറെയാണ് നിരക്ക് വർധന. രാത്രി ട്രെയിനുകളിൽ ഉൾപ്പെടെ ബുക്കിംഗ് പൂർണ്ണമായി കഴിഞ്ഞു. അന്തർസംസ്ഥാന ലക്ഷ്വറി ബസുകളും ബെംഗളൂരു-കൊച്ചി റൂട്ടിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചത് യാത്രക്കാർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സെപ്തംബർ 12-ന് വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എസി ലക്ഷ്വറി ബസുകളുടെ ടിക്കറ്റ് നിരക്ക് 2,500 രൂപ മുതൽ 5,200 രൂപ വരെയാണ്.
സെപ്തംബർ 13-ന് ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുമെന്നാണ് സൂചന. യാസ് ടൂർസ് ആൻഡ് ട്രാവൽസ്’ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്താൽ 4,000 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്.ബസ് ടിക്കറ്റിന് പോലും ഒരു സൈഡിൽ മാത്രം ഇത്രയധികം നൽകേണ്ട സ്ഥിതിയാണ്. എന്നാൽ ഇതിലും ലാഭകരം ഫ്ലൈറ്റ് ടിക്കറ്റാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2,500 രൂപയിലും ടിക്കറ്റുകൾ ലഭ്യമായിരുന്നു. ഇപ്പോൾ ബെംഗളൂരു കൊച്ചി റൂട്ടിൽ 2,750 രൂപ മുതൽ 7,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 10 മുതൽ 18 വരെയാണിത്.
2,740 രൂപ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ്:ഇൻഡിഗോ പോലുള്ള വിമാനക്കമ്പനികൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നുണ്ട്. സെപ്റ്റംബർ 12-ന് ഏകദേശം 2740 രൂപ നിരക്കാണ് ഈടാക്കുന്നത്. നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളിൽ 2,880 രൂപ മുതൽ 3,090 രൂപയാണ് നിരക്ക്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ തുകയിൽ യാത്ര ചെയ്യാം. തിരുവോണത്തിന് മുമ്പുള്ള വാരാന്ത്യ നിരക്ക് ഉയരും. ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്താൽ എസി ലക്ഷ്വറി ബസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റിൽ യാത്ര ചെയ്യാം . ഓരോ ദിവസം കഴിയുന്തോറും നിരക്ക് ഉയരാമെന്ന് ഐഎടിഎ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ല:തിരുവോണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ബെംഗളൂരു-കൊച്ചി റൂട്ടിലെ ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ല. സെപ്റ്റംബർ 12 ന് പുറപ്പെടുന്ന ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസിൽ ഉൾപ്പെടെ എസി ടിക്കറ്റ് ബുക്കിംഗ് പൂർണമായതായി യാത്രക്കാർ പറയുന്നു.സ്ലീപ്പർ ടിക്കറ്റുകൾക്ക് ഉയർന്ന വെയിറ്റിംഗ് ലിസ്റ്റാണ്. സെപ്റ്റംബർ 13ന് സ്ലീപ്പർ ടിക്കറ്റുകൾ പോലും ലഭ്യമല്ല.എറണാകുളം സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിലും ഉയർന്ന വെയിറ്റിംഗ് ലിസ്റ്റിൽ ‘സ്ലീപ്പർ’ വിഭാഗത്തിൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആകൂ. എന്നാൽ കൊച്ചുവേളി എക്സ്പ്രസ് , ഇൻ്റർസിറ്റി എസ്എഫ് എക്സ്പ്രസ് എന്നിവയിൽ കുറച്ച് സീറ്റുകൾ കൂടി ലഭ്യമാണ്.
കെഎസ്ആർടിസി സർവീസ്ഓണക്കാലത്ത് കെഎസ്ആർടിസി പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 10 മുതൽ 23 വരെയാണ് സർവീസ്. 58 പുതിയ സർവീസുകളുണ്ടാകും. മൊബൈൽ ആപ്പ് വഴിയും വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
എനിക്കും കൊല്‍ക്കത്തയിലെ ഡോക്ടറുടെ അനുഭവം ഉണ്ടാവുമോ?’, ജീവന് ഭീഷണിയുള്ളതായി വനിതാ ഡോക്ടര്‍; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണം
ജയ്പൂര്‍: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തവേ, സമാനമായ അനുഭവം തനിക്കും ഉണ്ടാവുമോ എന്ന ഭയം പങ്കുവെച്ച് ജയ്പൂരിലെ വനിതാ ഡോക്ടര്‍.ജയ്പൂരിലെ സവായ് മാന്‍സിങ് (എസ്‌എംഎസ്) മെഡിക്കല്‍ കോളേജിലെ വനിതാ റസിഡന്റ് ഡോക്ടര്‍, കൂടെ ജോലി ചെയ്യുന്ന മറ്റൊരു റസിഡന്റ് ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആണ് സ്വന്തം ജീവന് ഭീഷണിയുള്ളതായുള്ള ആശങ്ക രേഖപ്പെടുത്തിയത്.കോളജിലെ ഒരു റസിഡന്റ് ഡോക്ടര്‍ സ്ത്രീകളെ ഒരു വസ്തുവായാണ് കാണുന്നത്.
അയാള്‍ ഒരു സ്ത്രീലമ്ബടനാണ്. അവന്റെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടാന്‍ ഞാന്‍ ധൈര്യം സംഭരിക്കുകയാണ്. എന്റെ ജോലിസ്ഥലത്ത് എനിക്ക് ഒട്ടും സുരക്ഷിതത്വം തോന്നുന്നില്ല. കാരണം അവന്‍ എന്നെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. അയാള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്.’- ഡോക്ടര്‍മാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ സഹപ്രവര്‍ത്തകനെതിരെ വനിതാ ഡോക്ടര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ചര്‍ച്ചയാവുകയാണ്.എന്തെങ്കിലും മോശമായത് സംഭവിക്കുന്നത് വരെ ഞാന്‍ കാത്തിരിക്കണോ? അത് എന്തും ആകാം, ബലാത്സംഗം മുതല്‍ കൊലപാതകം വരെ.
എനിക്ക് എന്തെങ്കിലും മോശം സംഭവിച്ചാല്‍, അവനാണ് പൂര്‍ണ്ണ ഉത്തരവാദി. അത്തരം കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത നിര്‍ഭയ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’- വനിതാ ഡോക്ടര്‍ കുറിച്ചു.രാജസ്ഥാനിലെ ആരോഗ്യരംഗത്ത് വനിതാ ഡോക്ടറുടെ ആരോപണങ്ങള്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്. ഞായറാഴ്ച രാത്രി കോളജ് അഡ്മിനിസ്‌ട്രേഷന്‍ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തെ കുറിച്ച് കോളജ് പ്രിന്‍സിപ്പല്‍ വിവരം അറിയിച്ചതായും കുടുംബത്തോടൊപ്പം കഴിയുന്ന യുവതി സുരക്ഷിതയാണെന്നും എസ്‌എംഎസ് കോളജ് പൊലീസ് സ്‌റ്റേഷന്‍ അറിയിച്ചു