Home Featured ടിക്കറ്റിന് കൊള്ള വിലയുമായി സ്വകാര്യ ബസുകള്‍; അധികമായി വാങ്ങുന്നത് 500ന് മുകളിൽ

ടിക്കറ്റിന് കൊള്ള വിലയുമായി സ്വകാര്യ ബസുകള്‍; അധികമായി വാങ്ങുന്നത് 500ന് മുകളിൽ

by മൈത്രേയൻ

ബംഗളുരു: ക്രിസ്‌മസ്, പുതുവര്‍ഷ അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ കൊള്ളയടിക്കുന്നു. ബംഗളൂരു, ചെന്നൈ റൂട്ടുകളിലെ ടിക്കറ്റിന് 500 രൂപ വരെയാണ് അധികം ഈടാക്കുന്നത്. ഈ റൂട്ടുകളില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നേരത്തെ തീര്‍ന്നതും അവസരമാക്കി. പേരുകേട്ട കമ്ബനികളാണ് നിരക്ക് വര്‍ദ്ധനയില്‍ മുന്നിലുള്ളത്.

ചെന്നൈയിലെ ആര്‍ക്കോണം – കട്പാടി സെക്‌ഷന് കീഴില്‍ റെയില്‍വേ പാലത്തിന് അടിയന്തര അറ്റകുറ്റപ്പണി വന്നതോടെ ഇന്നലെ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായതോടെ ചെന്നൈ – കൊച്ചി റൂട്ടില്‍ 1,​600 രൂപയ്‌ക്കുള്ളില്‍ ലഭ്യമായിരുന്ന ബസ് ടിക്കറ്റ് പൊടുന്നനെ 2,300 വരെയായി. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം റൂട്ടിലെല്ലാം നിരക്കേറി. ബംഗളൂരു-കൊച്ചി റൂട്ടില്‍ എ.സി സ്ലീപ്പര്‍ 1,500 രൂപയ്‌ക്കുള്ളിലും സെമി സ്ലീപ്പര്‍ 1,300 രൂപയ്‌ക്കും ടിക്കറ്റ് ലഭിക്കാറുണ്ട്. ഇത് ഇന്നലെ യഥാക്രമം 2,000, 1,800 ആയി വര്‍ദ്ധിപ്പിച്ചു. ക്രിസ്മസ് ദിനത്തില്‍ തിരക്ക് കുറയുമെന്നതിനാല്‍ ടിക്കറ്റ് നിരക്കില്‍ ഇന്ന് കുറവുണ്ട്. എ.സി സ്ലീപ്പറില്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് 1,500 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും.

കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ സര്‍വീസ്

ഈമാസം 19 മുതല്‍ മൈസൂര്‍,​ ബംഗളൂരൂ റൂട്ടില്‍ 20 ട്രിപ്പുകള്‍ വരെ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തുന്നുണ്ട്. നേരത്തെയുള്ള 15 ട്രിപ്പുകള്‍ക്ക് പുറമെയാണിത്. 22 മുതല്‍ ചെന്നൈ- തൃശൂര്‍ റൂട്ടില്‍ സ്‌കാനിയ ബസ് സര്‍വീസ് തുടങ്ങി. ചെന്നൈ മലയാളി അസോസിയേഷന്റെ ആവശ്യപ്രകാരമായിരുന്നു സര്‍വീസ്. ഈ റൂട്ടിലെ ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group