Home Featured KERALA:മിനിമം ചാർജ് 10 രൂപ പോരാ, 12 രൂപയാക്കണം! വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കണം; വീണ്ടും വർധവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് അനിശ്ചിതകാല സമരത്തിലേയ്ക്ക്

KERALA:മിനിമം ചാർജ് 10 രൂപ പോരാ, 12 രൂപയാക്കണം! വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കണം; വീണ്ടും വർധവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് അനിശ്ചിതകാല സമരത്തിലേയ്ക്ക്

തൃശ്ശൂർ: വീണ്ടും നിരക്ക് വർധനവ് ആവശ്യപ്പെട്ട് അനിശ്ചിത കാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നത്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷന്റെ നിലപാട്.

മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല.

ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ വ്യക്തമാക്കി. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനമുണ്ടാകുമെന്നും ഫെഡറേഷൻ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group