Home Featured ബെംഗ്ളൂറു യാത്രക്കാര്‍ക്ക് തിരിച്ചടി, കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സ്വകാര്യ ബസ് നിരക്ക് വര്‍ധിപ്പിച്ചു

ബെംഗ്ളൂറു യാത്രക്കാര്‍ക്ക് തിരിച്ചടി, കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സ്വകാര്യ ബസ് നിരക്ക് വര്‍ധിപ്പിച്ചു

വിദ്യാര്‍ത്ഥികളും ടെക്കികളും ബിസിനസുകാരും മറ്റ് യാത്രക്കാരുമായി പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് കേരളത്തില്‍ നിന്നും ബെംഗ്ളൂര്‍ക്കും തിരിച്ചും യാത്ര ചെയ്യുന്നത്.ഇതിലേറെയും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. അപ്രതീക്ഷിതമായി ബസുടമകള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് കേരളത്തില്‍ നിന്ന് ബെംഗ്ളൂറിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായി. വിവിധ തരം ബസുകള്‍ക്ക് 150 മുതല്‍ 250 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.

അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ഏറ്റവും തിരക്കേറിയ എറണാകുളത്ത് നിന്ന് ബെംഗ്ളൂറിലേക്കുള്ള എസി സ്ലീപര്‍ നിരക്ക് 1,350 രൂപയില്‍ നിന്ന് 1,500 രൂപയായി വര്‍ദ്ധിച്ചു.നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അന്തര്‍ സംസ്ഥാന ബസുകള്‍ക്കും കേരള സര്‍ക്കാര്‍ര്‍ വാഹന നികുതി ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്.

ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തേക്കാള്‍ കുറഞ്ഞ നികുതി നിരക്കുള്ള സംസ്ഥാനങ്ങളിലാണ്.നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു സീറ്റിന് 4000 രൂപ വീതം ത്രൈമാസ നികുതിയായി ബസുടമ അടയ്‌ക്കേണ്ടതുണ്ട്.

36 സീറ്റുകളുള്ള ഒരു ബസിന് ഏകദേശം 1.44 ലക്ഷം രൂപഇങ്ങനെ അടയ്‌ക്കേണ്ടി വരുമെന്ന് ഗ്രീന്‍ലൈന്‍ ട്രാവല്‍സ് ഉടമയും ഇന്റര്‍സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കര്‍ണാടക പ്രസിഡന്റുമായ കെ.ആര്‍ സച്ചിദാനന്ദ പറഞ്ഞു. അതേസമയം സംസ്ഥാന നികുതി അടയ്ക്കാത്ത അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ മോടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

വര്‍ദ്ധിപ്പിച്ച പുതിയ നിരക്കുകള്‍ ഇങ്ങനെ:

നോണ്‍ എസി സീറ്റര്‍ – 1050 – 850

നോണ്‍ ഏസി സ്ലീപര്‍ – 1250 – 950എസി സ്ലീപര്‍ – 1500 – 1100

എസി സീറ്റര്‍ – 1250 – 950.

എസി വോള്‍വോ സീറ്റര്‍ – 1350 – 1050

രാജ്യത്തെ ടിവി ചാനലുകള്‍ ദിവസവും 30 മിനുട്ട് ‘ദേശീയ താല്‍പ്പര്യമുള്ള’ പരിപാടി കാണിക്കണം; കേന്ദ്ര നിര്‍ദേശം

ദില്ലി: രാജ്യത്തെ ടെലിവിഷൻ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗൺലിങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ 2022ന് കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കി. ഇത് അനുസരിച്ച് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.

ഈ സമയത്ത് ചാനലുകൾക്ക് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്നാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്. പൊതു താല്‍‍പ്പര്യവും ദേശീയ താൽപ്പര്യവും സംബന്ധിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചാനലുകള്‍ സംപ്രേഷണം ചെയ്യണം. അതിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകൾക്ക് എട്ട് ഉള്ളടക്കങ്ങളും നല്‍കിയിട്ടുണ്ട്.

ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങള്‍ രാജ്യത്തിന്‍റെ പൊതു സ്വത്താണെന്നും അത് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും മികച്ച താൽപ്പര്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം ഒരു നിര്‍ദേശത്തിന്‍റെ കാതല്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.പ്രക്ഷേപകരുമായും കൂടിയാലോചിച്ച ശേഷം, അത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനുള്ള സമയ ക്രമവും. അത് നടപ്പിലാക്കുന്ന തീയതിയും സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഉടൻ നൽകുമെന്ന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.

ഈ നിര്‍ദേശം നടപ്പാക്കിക്കഴിഞ്ഞാൽ, അത്തരം ഉള്ളടക്കങ്ങൾക്കായി ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും. അത് ആരെങ്കിലും ലംഘിച്ചാല്‍ വിശദീകരണം തേടുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ചാനലുകൾക്കും ഈ നിബന്ധന ബാധകമാണ്, ഇതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group