Home Featured ബെംഗളൂരു: ഓണാവധി;കൂടുതൽ സർവീസുമായി പ്രൈവറ്റ് ബസുകൾ

ബെംഗളൂരു: ഓണാവധി;കൂടുതൽ സർവീസുമായി പ്രൈവറ്റ് ബസുകൾ

ബെംഗളൂരു: കേരള, കർണാടക ആർടിസി ഓണം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചതിനു പിന്നാലെ കൂടുതൽ സർവീസുകളുമായി സ്വകാര്യ ബസുകളും.ആർടിസികളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും സ്വകാര്യ ബസുകളിലെ ടിക്കറ്റുകളും വേഗത്തിലാണ് വിറ്റ കഴിയുന്നത്.കോവിഡിനെ തുടർന്ന് സർവീസ് നിർത്തിയ ട്രാവൽ ഏജൻസികളും ബസ് സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.

കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന സെപ്റ്റംബർ 5, 6, 7 തീയതികളിൽ കേരള ആർടിസി യേക്കാൾ ഇരട്ടി നിരക്കാണ് എസി സർവീസുകളിൽ സ്വകാര്യ ബസുകൾ ഈടാക്കുന്നത്. തിരുവനന്തപുരത്തേക്ക് എസി സ്ലീപ്പറിൽ 2800-3500 രൂപവരെയാണ് നിരക്ക്. എറണാകുളത്തേക്ക് എസി സ്ലീപ്പർ ബസിൽ 2600- 3200 രൂപയും എസി സെമി സ്ലീപ്പറിൽ 1900 2300 രൂപയുമാണ് നിരക്ക്.കോഴിക്കോട്ടേക്ക് എസി സ്ലീപ്പറിൽ 1500-2000 രൂപവരെയും നോൺ എസി സ്ലീപ്പറിൽ 1000-1500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.കണ്ണൂരിലേക്ക് എസി സ്ലീപ്പറിൽ 1500-1800 രൂപയും നോൺ എസിയിൽ 1000-1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

വിനായക ചതുർഥി: 500 സ്പെഷൽ സർവീസുമായി കർണാടക ആർടിസി

വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി കർണാടക ആർടിസി 30നും 31നും 500 സ്പെഷൽ ബസ് സർവീസുകൾ നടത്തും. സംസ്ഥാനത്തിനക കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കുമാണു സർവീസ്. മൈസൂരു റോഡ്, സാറ്റ്, മജസ്റ്റിക്, ശാന്തിനഗർ, ജയനഗർ, വിജയനഗര, ജാലഹള്ളി ക്രോസ്, മല്ലേശ്വരം, ബാനശങ്കരി ടെർമിന ലുകളിൽ നിന്നാകും ബസ് സർവീസുകൾ ആരംഭിക്കുകയെന്നു കർണാടക ആർടിസി പ്രതക്കുറിപ്പിൽ അറിയിച്ചു.

ഓണാഘോഷം നാളെ

ബെംഗളൂരു: മാറത്തഹള്ളി സെന്റ് ബസേലിയോസ് ഓർത്ത ഡോക്സ് പള്ളിയുടെ ഓണാഘോഷം നാളെ നടക്കും. ആനന്ദ് നഗറിലെ സെമിനാരി ഗ്രൗണ്ടിൽ രാവിലെ 8നു കായിക മത്സരങ്ങൾ ആരംഭിക്കും. കലാപരിപാടികൾ, ഓണസദ്യ,ന്യൂ ഹൊറൈസൺ എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 6നു വിധു പ്രതാപിന്റെ സംഗീതനിശയും രമേഷ് – പിഷാരടിയുടെ കോമഡി ഷോയും അരങ്ങേറും.ഫോൺ: 9844025737, 7406754061.

You may also like

error: Content is protected !!
Join Our WhatsApp Group