കൊട്ടാരക്കര: ഉത്സവ സീസണ്‍ വരുമ്ബോള്‍ ബസുകളില്‍ നിരക്ക് വര്‍ധനവ് ഉണ്ടാവറുണ്ടെന്ന ആരോപണം നേരത്തെ ഉയറാറുണ്ട്.ഇപ്പോള്‍ വീണ്ടും അത്തരത്തിലുള്ള ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ക്രിസ്തുമസും പുതുവത്സരവും എത്തിയതോടെയാണ് ടിക്കറ്റിന് കൂടുതല്‍ പണം വാങ്ങുന്നതെന്നാണ് പരാതി.
ബെംഗളൂരുവിലേക്കുള്ള ക്രിസ്മസ്, പുതുവത്സര യാത്രകള്‍ക്ക് സ്വകാര്യ ബസ് ലോബി കൊള്ളനിരക്ക് ഈടാക്കുക ആണെന്ന് പരാതി . കൊട്ടാരക്കരയില്‍ നിന്നുള്ള ടിക്കറ്റ് തുക 3000- 4000 ആയി ഉയര്‍ന്നു. ഇന്നലെ 4000 രൂപ നല്‍കിയാണ് പലരും ടിക്കറ്റ് ബുക്ക് ചെയ്തത്. കെഎസ്‌ആര്‍ടിസി ബസ് ക്ഷാമം മുതലെടുത്ത് യാത്രക്കാരെ പിഴിയുക ആണെന്നാണ് ആരോപണം.
ബെംഗളൂരു കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുമെന്ന സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെന്നും പറയുന്നു. സ്വകാര്യ ലോബിയെ സഹായിക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ ശ്രമമെന്നാണ് ആരോപണം. കൊട്ടാരക്കരയില്‍ നിന്ന് ബംഗളൂരൂവിലേക്കുള്ള സ്വകാര്യ ബസുകളുടെ എണ്ണം കൂടി വരുന്നതായും ആരോപണം ഉണ്ട്..
ഓണ്‍ ലൈന്‍ ബുക്കിങ്ങിലാണ് സീറ്റുകള്‍ മിക്കതും നല്‍കുന്നത്. തിരക്കേറിയ ദിവസങ്ങളില്‍ വന്‍തുക ഈടാക്കുന്നു. 1200 രൂപയാണ് കെഎസ്‌ആര്‍ടിസി നിരക്ക്. തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്ക് കൊട്ടാരക്കര വഴി സര്‍വീസ് ഉണ്ടെങ്കിലും സീറ്റ് നിറഞ്ഞാണ് മിക്കപ്പോഴും ബസ് കൊട്ടാരക്കരയില്‍ എത്തുന്നത്.
വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി
തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ത്ത് ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം.17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ നല്‍കാം.
18 വയസ് പൂര്‍ത്തിയാകുന്നതോടെ അര്‍ഹത പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും.www.nvsp.in , www.ceo.kerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി അഞ്ചിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക