ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ ബസ്, ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ വ്യാഴാഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനാൽ സ്വകാര്യ മേഖലയിലെ ട്രാൻസ്പോർട്ട് സംവിധാനങ്ങൾക്ക് സഹായ പദ്ധതി വേണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.തിങ്കളാഴ്ച ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ട്രാൻസ്പോർട്ട് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്. ആവശ്യങ്ങൾ അംഗീകരിക്കാൻ ഓഗസ്റ്റ് 10 വരെ യൂണിയൻ സർക്കാരിന് സമയം നൽകി.ശാന്തിനഗറിലെ ഗതാഗതവകുപ്പ് ഓഫീസിൽ രണ്ടുതവണ ചർച്ച നടത്തിയാണ് രാമലിംഗ റെഡ്ഡി യൂണിയനുകളെ സമരത്തിൽനിന്ന് പിന്മാറ്റിയത്.
35 യൂണിയനുകളാണ് സമര ഭീഷണിമുഴക്കി രംഗത്തെത്തിയിരുന്നത്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി സർക്കാർ പിൻവലിക്കണമെന്നും ശക്തി പദ്ധതി കാരണം സ്വകാര്യ ബസുകളും ടാക്സികളും ഓട്ടോറിക്ഷകളും പ്രതിസന്ധിയിലാണെന്നും നഷ്ടപരിഹാരം നൽകണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.നഗരത്തിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസുകൾ കനത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും പല ബസ് ഉടമകളും സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നും യൂണിയനുകൾ പറഞ്ഞു.നഗരത്തിൽ റാപ്പിഡോ ബൈക്ക് ടാക്സിയെ നിരോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഓട്ടോറിക്ഷാ യൂണിയനുകൾ ആവശ്യപ്പെട്ടു.
വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. റാപ്പിഡോ ബൈക്ക് ടാക്സിയെ നിരോധിക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പുനൽകിയതായി യൂണിയൻ അവകാശപ്പെട്ടു.വിവിധ കാരണങ്ങൾകൊണ്ട് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ 25,000 ടാക്സികൾക്കെതിരേ നടപടിയെടുക്കണമെന്നും വെള്ള ബോർഡ് വെച്ച് സർവീസ് നടത്തുന്ന ടാക്സികൾക്കെതിരേ നടപടിയെടുക്കണമെന്നും ഒല, ഉബർ ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.യൂണിയനുകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അറിയിച്ച രാമലിംഗ റെഡ്ഡി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്താമെന്ന് ഉറപ്പുനൽകി. ഈ മാസം 31-ന് യൂണിയനുകളുമായി വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തില്‍ മൂന്ന്**ദിവസം വ്യാപക മഴ
ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ചയും വ്യാഴാഴ്ചയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കന്‍ മധ്യപ്രദേശിന് മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കച്ചിന് മുകളില്‍ മറ്റൊരു ചക്രവാത ചുഴിയും നിലനില്‍ക്കുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.