ബെംഗളൂരു: പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ മന്ത്രിസഭയിൽ നിന്ന്പുറത്താക്കണമെന്ന ആവശ്യവുമായി അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ രംഗത്ത്.
മന്ത്രിയുടെ ചീല അശാസ്ത്രീയ തീരുമാനങ്ങൾ കാരണം സ്കൂളുകളുടെ പ്രവർത്തനം അവതാളത്തിലായെന്ന് അസോസിയേഷൻ പ്രസിഡന്റ് ലോകേഷ് തളിക്കട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബയ്: 5 ജി സ്പെക്ട്രം ലേലത്തിലേക്ക് ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ കടന്നുവരവ് ടെലികോം മേഖലയില്‍ ഉണ്ടാക്കുന്നത് വന്‍ മത്സരം.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ എന്നിവയുടെ വരുമാനത്തിനായും നിലനില്‍പ്പിനായുമുള്ള വലിയ പോരാട്ടമാകും ഇനി കാണാന്‍ കഴിയുക. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് ജിയോ, ശതകോടീശ്വരന്‍ സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ എന്നിവയാണ് അപേക്ഷിച്ച മറ്റ് കമ്ബനികള്‍.
ഉപഭോക്തൃ സേവനം നല്കുകയല്ല തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദാനിഗ്രൂപ്പ് പറയുന്നുണ്ടെങ്കിലും അധികം വൈകാതെ തന്നെ അവര്‍ ഉപഭോക്തൃ സേനവങ്ങളിലേക്ക് തിരിയാന്‍ ഇടയുണ്ടെന്നാണ് ടെക്ലോകത്തെ വിലയിരുത്തലുകള്‍. ഇനി അങ്ങനെ ഉണ്ടായില്ലെങ്കിലും അദാനിയുടെ കടന്നുവരവ് നിലവിലെ ടെലികോം ഭീമന്മാരായ പലരെയും കൊമ്ബുകുത്തിക്കുമെന്നാണ് കരുതുന്നത്.
പണത്തിന് പഞ്ഞമില്ലാത്ത അദാനിഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കുന്നതോടെ നിലവിലെ ഭീമന്മാര്ക്ക് കൂടുതല്‍ പണം ഒഴുക്കേണ്ടിവരും. ഇതിന് തയ്യാറല്ലെങ്കില്‍ 5 ജി എന്ന സേവനം അവര്‍ക്ക് ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കും. ഇപ്പോഴത്തെ നിലയില്‍ കൂടുതല്‍ പണം മുടക്കുന്നതില്‍ ജിയോയ്ക്ക് വലിയ കുഴപ്പമുണ്ടാകില്ല.
പക്ഷേ, മറ്റുള്ളവരുടെ കാര്യം അങ്ങനെയായിരിക്കണമെന്നില്ല.അങ്ങനെയെങ്കിലും ഭീഷണിതന്നെഉപഭോക്താക്കള്ക്ക് ടെലികോം സേവനം നല്കുന്ന ബിസിനസിലേക്ക് കടക്കാനല്ല തങ്ങള്‍ 5 ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. പ്രൈവറ്റ് നെറ്റ്വര്‍ക്ക് മേഖലയിലാകും അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് വിവരം.
സൂപ്പര്‍ ആപ്പ്, എഡ്ജ് ഡേറ്റ സെന്റര്‍, വ്യവസായമേഖലയിലെ നിയന്ത്രണസംവിധാനങ്ങള്‍ എന്നിങ്ങനെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും ഇത് പ്രയോജനപ്പെടുത്തും അങ്ങനെയെങ്കിലും മറ്റ് കമ്ബനികള്‍ക്ക് പ്രശ്നം തന്നെയാണെന്ന് സാമ്ബത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പ്രത്യേക ലൈസന്‍സ് നേടിയാല്‍ മറ്റുസ്ഥാപനങ്ങള്ക്കുവേണ്ടിയും പ്രൈവറ്റ് നെറ്റ്വര്ക്കുകള് നിര്മിച്ചുനല്കാന് അദാനി ഗ്രൂപ്പിനാകും.
ഇത് മറ്റുള്ളവരുടെ സാദ്ധ്യത കുറയ്ക്കുകയും അവര്‍ക്ക് വന്‍ സാമ്ബത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ പരിഗണിച്ച്, പ്രൈവറ്റ് നെറ്റ്വര്ക്കുകള് ആരംഭിക്കാന്‍ ടെക് കമ്ബനികള്‍ക്ക് 5-ജി സ്പെക്ട്രം നേരിട്ടുനല്‍കാന്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
നിലവില്‍ ഏതെങ്കിലും ടെലികോം കമ്ബനിയില്‍നിന്ന് സ്പെക്ട്രം വാങ്ങിയാണ് ടെക് സ്ഥാപനങ്ങള്‍ പ്രൈവറ്റ് നെറ്റ്വര്ക്കുകള് നിര്‍മിക്കുന്നത്.ഉപഭോക്താക്കള്‍ക്ക് സേവനം നല്കാന് തീരുമാനിച്ചാല്‍ ഇപ്പോഴുള്ള ചില കമ്ബനികള്ക്കെങ്കിലും കളം വിടേണ്ടിവരും.
വിലക്കുറവ് ഉള്‍പ്പടെയുള്ള വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് നിലവിലുണ്ടായിരുന്ന കമ്ബനികളെ തകര്‍ത്തെറിഞ്ഞ് ജിയോ ടെലികോം മേഖലയില്‍ ഒന്നാമതെത്തിയത്. അതോടെ മറ്റ് കമ്ബികളും കോള്‍ റേറ്റ് ഉള്‍പ്പടെ കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കി.
ഇതുപോലൊരു തന്ത്രം അദാനി ഗ്രൂപ്പും പയറ്റിയാല്‍ പലര്‍ക്കും അടിപതറും എന്നകാര്യത്തില്‍ സംശയം വേണ്ട.ഇപ്പോള്‍ പറയുന്നത്സൈബര് സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണമേഖലകളില്‍ അദാനി ഫൗണ്ടേഷന് മുഖേന നടപ്പാക്കാന്‍ അടുത്തിടെ പ്രഖ്യാപിച്ച വിദ്യാഭ്യാസം, ഹെല്‍ത്ത്കെയര്‍, വൈദഗ്ദ്ധ്യവികസനം എന്നിവ കൂടുതല്‍ മികവോടെ പ്രാവര്‍ത്തികമാക്കാനും 5ജി സഹായിക്കുമെന്നുമാണ് കമ്ബനി വ്യക്തമാക്കുന്നത്.
ടെക് ഭീമന്മാരായ ഗൂഗിള്‍, ആമസോണ്‍ എന്നിവയ്ക്ക് വെല്ലുവിളിയെന്നോണം ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കവുമുണ്ട്. എഡ്ജ്കണക്സ് എന്ന കമ്ബനിയുമായി ചേര്‍ന്ന് ചെന്നൈ, നവിമുംബയ്, വിശാഖപട്ടണം, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലാണിത്.5ജി ലേലംഈമാസം 26നോ 27നോ ലേലം ആരംഭിക്കും.
20 വര്‍ഷക്കാലാവധിയുള്ള 72 ജിഗാഹെട്സ് സ്പെക്ട്രമാണ് ലേലത്തിനുള്ളത്. മൊത്തം വില്പനമൂല്യം ₹4.5 ലക്ഷം കോടി. ഒരുലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ. ലേലത്തില്‍ പങ്കെടുക്കുന്ന കമ്ബനികളുടെ ഉടമസ്ഥാവകാശ വിവരങ്ങള്‍ ജൂലായ് 12ന് ടെലികോംവകുപ്പ് പുറത്തുവിടും.