Home Featured ആടുജീവിതം’ നിങ്ങളിലേക്ക് എത്തുന്നു, സര്‍പ്രൈസുമായി പൃഥ്വിരാജ്

ആടുജീവിതം’ നിങ്ങളിലേക്ക് എത്തുന്നു, സര്‍പ്രൈസുമായി പൃഥ്വിരാജ്

മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം.ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ചിത്രീകരണവും മറ്റ് ജോലികളും പൂര്‍ത്തിയായെങ്കിലും സിനിമ എന്ന തിയേറ്ററുകളില്‍ എത്തുമെന്ന് കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. എന്തായാലും പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്.ആടുജീവിതത്തിന്റെ ഔദ്യോഗിക റിലീസ് തീയതി നാളെ പ്രഖ്യാപിക്കും. ഇക്കാര്യം പൃഥ്വിരാജ് ആണ് അറിയിച്ചത്. വൈകിട്ട് 4 മണിയോടെ പ്രഖ്യാപനം എത്തും.മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്.

പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കും. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. അടുത്തവര്‍ഷം ആകും സിനിമയുടെ റിലീസ്.

പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളെന്ന് സംശയം; പുതിയ രേഖാചിത്രം പുറത്തുവിട്ടു

ഓയൂരില്‍ നിന്നും അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നെന്ന് സംശയം പ്രകടിപ്പിച്ച്‌ പൊലിസ്.പ്രതികളെന്ന് സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ സാറയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതല്‍ തെളിവ് ശേഖരണം അവസാനിപ്പിച്ചു. എന്നാലും, പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീകളില്‍ ഒരാള്‍ സംഘംമുക്കിലെ വീട്ടിലെത്തിയെന്നും സംശയിക്കുന്നുണ്ട്.ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

കൊല്ലത്തേയും തിരുവനന്തപുരത്തേയും പൊലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സമയത്ത് പ്രതികള്‍ മയക്കുമരുന്ന് നല്‍കിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അബിഗേലുമായി സംഘം പോയത് വര്‍ക്കല ഭാഗത്തേക്കാണെന്നാണ് കരുതുന്നുണ്ട്. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കുട്ടി ഇപ്പോഴും ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ്. കുരുന്ന് സാറ ആഘാതത്തില്‍ നിന്ന് പൂര്ണമായും മാറാൻ സമയമെടുക്കുമെന്നാണ് പൊലിസ് പറയുന്നത്. കുട്ടിയോട് സാവധാനം വിവരങ്ങള്‍ ചോദിച്ചറിയാനാണ് നീക്കം.

കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍ ഒപ്പമുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം മുന്നോട്ട് പോകുന്നത്. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശം, കുട്ടിയുമായുള്ള ബന്ധം എന്നിവ പരിശോധിക്കുന്നുണ്ട്. നഗരപരിധിയില്‍ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്. കാറും കണ്ടെത്താനായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group