ബെംഗളൂരു:ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാന കൺവീനറായി പൃഥ്വി റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുത്തു.സഞ്ചിത് സഹാനി സംസ്ഥാന ജനറൽ സെക്രട്ടറിയും ബെംഗളുരു മുൻ പൊലീസ് കമ്മിഷണർ ഭാസ്കർ റാവുവും വിജയ് ശർമയും വൈസ് പ്രസിഡന്റുമാരുമാണ്. ഹരിഹരൻ ട്രഷററും.വി.ജഗദീഷിനെ മിഡിയ കൺ വീനറായും കെ.മാത്തായിയെ സം സ്ഥാന വക്താവായും തിരഞ്ഞടുത്തു.
സൗത്ത് ദക്ഷിണ കന്നഡ, ഉഡുപ്പി പിഎച്ച്‌സികൾ ഉയർന്ന നിലവാരമുള്ളവയാക്കാൻ തീരുമാനം
ബണ്ട്വാൾ: കഴിഞ്ഞ ബജറ്റിൽ 100 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ (പിഎച്ച്‌സി) കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായി ഉയർത്തുമെന്ന് മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചതോടെ ദക്ഷിണ കന്നഡ ജില്ലയിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾക്കും ഉഡുപ്പി ജില്ലയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾക്കും മുൻതൂക്കം.
ഓരോ കേന്ദ്രത്തിനും 10 കോടി രൂപ ചെലവിൽ സുസജ്ജമായ കെട്ടിടം നിർമിക്കും.കെട്ടിടം പണിയുമ്പോൾ ആവശ്യമായ എല്ലാ ഉപകരണങ്ങളും അധിക ഡോക്ടർമാരും ജീവനക്കാരും കമ്മ്യൂണിറ്റി സെന്ററിലുണ്ടാകും.