Home covid19 തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചു: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചെത്തും

തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചു: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചെത്തും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം തിരിച്ചെത്തും. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ മോഡി ചിത്രം നീക്കം ചെയ്തിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയും ചെയ്തതിന് ശേഷം ജനുവരി എട്ട് മുതലാണ് ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി മോഡിയുടെ ചിത്രം നീക്കം ചെയ്തത്.

പെരുമാറ്റചട്ടം അവസാനിച്ചതോടെ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നത് പുനരാരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group