Home Featured സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം : ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി

സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം : ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി

ന്യൂഡല്‍ഹി ∙ സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാന്‍മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വര്‍ഷം സുഖദുഃഖ സമ്മിശ്രമായിരുന്നുവെന്ന് മോദി പറഞ്ഞു.

ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ചു. പുഷ്പാർച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിച്ചു. ത്രിവർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്. ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വായു സേന ഹെലികോപ്ടറുകൾ ഈ സമയം പുഷ്പ വൃഷ്ടി നടത്തി.

പ്രധാനമന്ത്രിയായ ശേഷം ഒന്‍പതാം തവണയാണ് മോദി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.2020ല്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര്‍ ക്ഷണിതാക്കളായുണ്ടാകും.സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം.

പ്ലസ് വണ്‍ പ്രവേശനം;രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാം.ഒന്നാംഘട്ടത്തില്‍ ഒഴിവുള്ള 84,234 സീറ്റിലേക്കാണ് രണ്ടാം അലോട്ട്‌മെന്റ്.

ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ നിര്‍ബന്ധമായും സ്ഥിര പ്രവേശനം നേടണം. രണ്ടാം അലോട്ട്‌മെന്റിന് ശേഷവും ഉയര്‍ന്ന ഓപ്ഷന്‍ അവശേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യാം. ഇവര്‍ മൂന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം സ്ഥിരപ്പെടുത്തണം.അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.inലെ Candidate Login-SWSലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അലോട്ട്‌മെന്റിന് പരിഗണിക്കാത്തവര്‍ക്കും 22 ന് നടക്കുന്ന മൂന്നാം അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഈ തീയതി ഉടന്‍ പ്രസിദ്ധീകരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group