Home Featured ഇരട്ടയടി; ഇന്ധന വിലവര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും കൂട്ടി

ഇരട്ടയടി; ഇന്ധന വിലവര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും കൂട്ടി

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി വന്നതിന് തൊട്ടുപിന്നാലെ മാസങ്ങളായി മരവിപ്പിച്ച്‌ വെച്ചിരുന്ന ഇന്ധന വില കൂട്ടിത്തുടങ്ങി. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി. പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടറിന് 956 രൂപയാണ് വില.

അതേസമയം നവംബര്‍ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് ഡീസല്‍ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്ബാണ് രാജ്യത്ത് എണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായത്. പിന്നീട് യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group