Home Featured 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധമാക്കിയ ഹരിയാന ബാല വിവാഹ നിരോധന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി.ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാവും.കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോസ്‌കോയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ക്കു മേല്‍ പ്രാമാണ്യമുണ്ടെന്നും അതുകൊണ്ടുതന്നെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാനാവില്ലെന്ന, ഐപിസി 375 ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം നിയമ വിരുദ്ധമാക്കുന്നതിന്, വിവാഹം തടയാന്‍ ലക്ഷ്യമിട്ട് കര്‍ണാടകയുടെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവരുന്നതായിരിക്കും ഉചിതമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്.

ബംഗളുരു :പതിനാലുവയസ്സുകാരിയെ വിവാഹം കഴിച്ച നാല്‍പ്പത്താറുകാരന്‍ അറസ്റ്റില്‍

ബെംഗളൂരു: പതിനാലുവയസ്സുകാരിയെ വിവാഹം കഴിച്ച നാല്‍പ്പത്താറുകാരന്‍ അറസ്റ്റില്‍. ചിക്കബേട്ടഹള്ളി സ്വദേശി എന്‍.ഗുരുപ്രസാദാണ് പിടിയിലായത്. വിവാഹം നടത്തിക്കൊടുത്തതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ശൈശവവിവാഹ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദരിദ്രരും കൂലിപ്പണിക്കാരുമാണ്. കല്യാണം കഴിഞ്ഞ കുട്ടി കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടി ദമ്ബതിമാര്‍ക്കുണ്ട്. കുടുംബത്തിന്റെ ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഗുരുപ്രസാദിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്ബേ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. അടുത്തിടെയാണ് ഇയാള്‍ ദരിദ്രകുടുംബത്തില്‍പ്പെട്ട പതിനാലുവയസ്സുകാരിയെ കണ്ടത്.തുടര്‍ന്ന് മറ്റൊരു സ്ത്രീ വഴി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് കുടുംബത്തെ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പണവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. 15,000 രൂപയാണ് ഗുരുപ്രസാദ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയത്.

ഒരുക്ഷേത്രത്തില്‍വെച്ച്‌ പൂജാരിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. അടുത്തിടെ പെണ്‍കുട്ടി നഗരത്തിലെ ഒരു പി.ജി. ഹോസ്റ്റലില്‍ ബന്ധുവിനൊപ്പം ജോലിക്കെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിന് 46 വയസ്സുണ്ടെന്നും പെണ്‍കുട്ടി ഹോസ്റ്റലിന്റെ ഉടമയോട് വെളിപ്പെടുത്തി. ഇതോടെ ഹോസ്റ്റല്‍ ഉടമയാണ് പോലീസിനെ വിവരമറിയിച്ചത്.മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ കാരണമാണ് വിവാഹം നടത്താന്‍ നിര്‍ബന്ധിതരായതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി.

അതേസമയം, വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയും കേസില്‍ പ്രതിയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് കൈമാറിയ പെണ്‍കുട്ടിയെ ബെംഗളൂരു വില്‍സണ്‍ ഗാര്‍ഡന്‍സിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group