ബെംഗളൂരു: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന സൂചനയുമായി ജനതാദൾ എസ്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നു ദൾ നിയമസഭാ കക്ഷി നേതാവ് കുമാര സ്വാമി പറഞ്ഞു.
ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയോടു ദ്രൗപദി മുർമു ഫോണിൽ പിന്തുണ തേടിയിരുന്നു.ഇവരുടെ പോരാട്ട പശ്ചാത്തലം കണക്കിലെടുത്തു വലിയ പിന്തുണ ഇപ്പോഴേ ഉറപ്പായി കഴിഞ്ഞുവെന്നും ദൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയേ വേണ്ടു എന്നും കുമാരസ്വാമി പറഞ്ഞു.
5 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്; അര്‍ജുന്‍ ദാസിന്റെ ആദ്യ ഹിന്ദി ചിത്രം
‘അങ്കമാലി ഡയറീസ്’ റിലീസായി അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു.2017-ലെ വലിയ വിജയമായി മാറിയ മലയാള ചിത്രം ഹിന്ദിയിലേക്ക്.റീമേക്കില്‍ അര്‍ജുന്‍ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് കേള്‍ക്കുന്നത്.’അങ്കമാലി ഡയറീസ്’ ഹിന്ദി റീമേക്ക് ഗോവയുടെ ഗ്രാമീണ മേഖലയിലാണ് ചിത്രീകരിച്ചത്.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് അണിയറ പ്രവര്‍ത്തകര്‍.കൈതി എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ ദാസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.അര്‍ജുന്‍ ദാസിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. വിജയ് നായകനായി എത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു.