വമ്ബൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തില്‍ വെറും 90 ലക്ഷം രൂപ മാത്രം കളക്‌ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമുണ്ടായി.ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.ഏപ്രില്‍ 12-ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ബോക്സോഫീസില്‍ 100 കോടിയിലധികം സ്വന്തമാക്കി മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് പ്രേമലു. യുവതാരങ്ങളായ നസ്‍ലനും മമിത ബെെജുവുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
250 കോടിയുടെ ബംഗ്ലാവിന് ഉടമയായി ബോളിവുഡിലെ താരപുത്രിയായ ഒന്നരവയസുകാരി; ആലിയയും രണ്‍ബീറും റാഹയ്ക്കായി നിര്‍മ്മിക്കുന്നത് ആഡംബര വസതി
ബോളിവുഡ് താരദമ്ബതിമാരായ രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ട് എന്നിവര്‍ മുംബൈയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് പുതുതായി ഒരു ബംഗ്ലാവ് പണി തീര്‍ക്കുന്നുണ്ട്.മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ചു ഇരുവരുടെയും മകള്‍ രാഹാ കപൂറിന്റെ പേരിലാണ് ബംഗ്ലാവ് നിര്‍മ്മിക്കുന്നത്. ഇതോടെ കപൂര്‍ കുടുംബത്തിലെ ഇളയ അംഗമായ രാഹാ ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികയായി മാറുകയാണ്.മുംബെയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് പണികഴിപ്പിക്കുന്ന ബംഗ്ലാവാണ് ഇപ്പോള്‍ ബി – ടൗണിലെ ചര്‍ച്ച. 250 കോടിയിലധികം രൂപ നിര്‍മ്മാണ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബംഗ്ലാവിന് പുറമെ ആലിയയ്ക്കും രണ്‍വീറിനും ബാന്ദ്രയില്‍ തന്നെ നാലു ഫ്‌ളാറ്റുകളുണ്ട്. ഈ ഫ്‌ലാറ്റുകളുടെ മൂല്യം 60 കോടിയിലധികം വരും.
ഷാരൂഖ് ഖാന്റെ മന്നത്ത്, അമിതാഭ് ബച്ചന്റെ ജല്‍സ എന്നിവയെ മറികടന്ന് മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവായി ഇത് മാറും എന്നാണ് വിവരം. രണ്‍ബീറും ആലിയയും തങ്ങളുടെ സ്വപ്ന ഭവനം നിര്‍മ്മിക്കാന്‍ തുല്യമായി തുക ചിലവാക്കിയിട്ടുണ്ട്. അതേസമയം നികുതി നല്‍കുന്നതില്‍ നിന്ന് ഇളവ് ലഭിക്കാനാണ് മകളുടെ പേരില്‍ ബംഗ്ലാവ് പണികഴിപ്പിക്കുന്നതെന്നാണ് ഗോസിപ്പ്.രാഹയുടെ മുത്തശ്ശി നീതു കപൂര്‍ ബംഗ്ലാവിന്റെ സഹ ഉടമയാകുമെന്നാണ് റിപ്പോര്‍ട്ട്