സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഗുളികകള്‍ ഇന്ന് വിപണികളില്‍ സുലഭമാണ്. ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയ ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളില്‍ ശരീരഭാരം കൂടാനും ലൈംഗികതാല്പര്യം കുറയാനും കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുരുഷന്മാര്ക്കുള്ള ഗര്ഭമിരോധന ഗുളികകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് യു.എസിലെ മിന്നസോട്ട സര്‍വ്വകലാശാലയിലെ ഗവേഷകര്‍.ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഗുളിക കൊണ്ട് ഗര്‍ഭസാധ്യത 99 ശതമാനം കുറക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.
പുരുഷ പ്രത്യുല്പ്പാദനത്തില് നിര്‍ണായകമായ വിറ്റാമിന്‍ എയുടെ പ്രവര്‍ത്തനങ്ങളെയാണ് ഈ ഗുളിക നിയന്ത്രിക്കുക.ജി.പി.എച്ച്.ആര്-529 എന്ന് പേര് നല്‍കിയിരിക്കുന്ന ഗുളിക നാലാഴ്ച നല്കിയ ചുണ്ടെലികളില്‍ ശുക്ലത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ അവയുടെ പ്രത്യൂല്പാദന ശേഷിയും കുറഞ്ഞതായി കണ്ടെത്തി.
എന്നാല്‍ മരുന്നു കൊടുക്കല്‍ നിര്‍ത്തിയതിന് പുറമെ പ്രത്യുല്പാദന ശേഷി കൂടുകയും ചെയ്തെന്ന് ഗവേഷകര്‍ പറയുന്നു. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം വിജയമായതിനാല്‍ ഈ വര്‍ഷം അവസാനത്തിന് മുമ്ബ് മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാക്കുമെന്ന് ഗവേഷകര്‍ അറിയിച്ചു.”
ഒരുപാട് കാലത്തെ ഗവേഷണത്തിലൂടെയാണ് ജി.പി.എച്ച്.ആര്-529 കണ്ടെത്തിയത്. പുരുഷന്മാര്ക്കുള്ള ആദ്യ ഗര്‍ഭനിരോധന ഗുളികയായിരിക്കും ഇത്.”–ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. എം.ഡി.അബ്ദുല്ല അല്‍ നോമന് പറഞ്ഞു.മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാവുന്നതോടെ അതിന്റെ ഫലങ്ങള്‍ക്ക് അനുസരിച്ച് മരുന്ന് വിപണിയില്‍ ഇറക്കാനാണ് ഗവേഷകര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും യുവര്‍ചോയ്സ് എന്ന കമ്ബനിയിലൂടെയായിരിക്കും മരുന്ന് വിപണിയില്‍ എത്തിക്കുക എന്ന്ഡോ. എം.ഡി.അബ്ദുല്ല അല്‍ നോമന് അറിയിച്ചു.
ഇതിലൂടെ ലൈംഗികജന്യ രോഗങ്ങള്‍ പകരുന്നത് തടയാനും സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം.”പുരുഷന്മാരിലെ ഗര്‍ഭനിരോധനത്തിനുള്ള മാര്‍ഗം വികസിപ്പിച്ചെടുക്കാന്‍ നൂറ്റാണ്ടുകളായി പരിശ്രമിക്കുന്നു. വിറ്റാമിന്‍ എയുടെ പ്രവര്‍ത്തനം തടയുന്ന ഈ ഗുളിക ചുണ്ടെലികള്‍ വന്‍വിജയമാണ്.”- ഗവേഷകനായ ജോര്‍ജ് ഗൂണ്ടയില് പറഞ്ഞു.