ബെംഗളൂരു: എംജി റോഡ് മെട്രോ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ മെട്രോ സ്റ്റേഷനുകളിലേത് ഉൾപ്പെടെ നഗരത്തിലെ മുഴുവൻ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകളും പ്രവർത്തനം ആരംഭിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. മാസങ്ങളോളം അടച്ചിട്ടിരുന്ന കൗണ്ടറിന്റെ സേവനം തേടി ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച തിരക്കാണ് അനുഭവപ്പെടുന്നത്.
ഓട്ടോക്കാരുടെ ഭാഗത്തു നിന്ന് ഉൾപ്പെടെ മികച്ച സഹകരണം ലഭിക്കുന്നതായി കൗണ്ടറിന്റെ ചുമതലയുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ബിപണ്ണ പറഞ്ഞു. കിലോമീറ്ററിനു 15 രൂപ എന്ന നിരക്കിൽ സർക്കാർ നിശ്ചയിച്ച കൂലിയാണ് ഈടാക്കുന്നത്. തിരക്കേറിയ മെട്രോ സ്റ്റേഷനായ എംജി റോഡിലേക്കു വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് എത്തുന്നത്.
കൗണ്ടർ അടച്ചതോടെ ഓട്ടോക്കാർ തീരുമാനിക്കുന്ന അമിതകൂലി നൽകി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു.ഇതോടെ കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു.വെബ് ഓട്ടോകളുടെ നിരക്ക് സർക്കാർ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് പീ പെയ്ഡ് ഓട്ടോ കൗണ്ടറുകളുടെ പ്രവർത്തനം ശക്തമാക്കാനുള്ള ശ്രമം തുടങ്ങിയത്.
ഫോറം മാൾ, കൊമേഴ്സ്യൽ സ്ട്രീറ്റ്, മജസ്റ്റിക് എന്നിവിടങ്ങ ളിലെ കൗണ്ടറുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. ഓട്ടോക്കാർ അമിതകൂലി ഈടാക്കുന്നതിനു അവസാനം കാണുകയാണ് നടപ ടിയിലൂടെ ലക്ഷ്യമിടുന്നതെന്നു ട്രാഫിക് കമ്മിഷണർ എം.എ. സലിം പറഞ്ഞു.
വായിലെ മുഴയ്ക്ക് ലിംഗത്തില്‍ ശസ്ത്രക്രിയ; തമിഴ്നാട്ടില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം
ചെന്നൈ: വായിലെ അസുഖത്തിന് എട്ട് വയസ്സുകാരന്റെ ലിംഗത്തില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ തമിഴ്നാട്ടിലെ ആശുപത്രിക്കെതിരെ പ്രതിഷേധം.മധുരയിലെ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.നവംബര്‍ 21നായിരുന്നു വായിലെ മുഴയ്ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കുട്ടി ആശുപത്രിയില്‍ എത്തിയത്. അടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്താനായി കുട്ടിയെ ഓപ്പറേഷന് തിയേറ്ററില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, വായില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരം കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.വാര്‍ഡിലേക്ക് മാറ്റിയപ്പോഴായിരുന്നു കുട്ടിയുടെ ബന്ധുക്കള്‍ ശസ്ത്രക്രിയ മാറിപ്പോയ വിവരം മനസ്സിലാക്കിയത്. ഉടന്‍ ആശുപത്രി അധികൃതരെ അറിയിച്ചുവെങ്കിലും അവര്‍ പരാതി അവഗണിക്കാന്‍ ശ്രമിച്ചു. മറ്റൊരു കുട്ടിക്ക് നടത്താനിരുന്ന ശസ്ത്രക്രിയ ആളുമാറി ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അതേസമയം, വായില്‍ ശസ്ത്രക്രിയ ചെയ്തെന്നും, മൂത്ര തടസ്സം ഒഴിവാക്കാനാണ് ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെങ്കില്‍ അത് കുറ്റകരമാണ് എന്നാണ് പ്രതിഷേധിക്കുന്ന ബന്ധുക്കള്‍ പറയുന്നത്.