Home Featured ബെംഗളൂരു : പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ തിരിച്ചുവരുന്നു..

ബെംഗളൂരു : പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ തിരിച്ചുവരുന്നു..

ബെംഗളൂരു : കോവിഡ് മഹാമാരിയെ തുടർന്ന് ബെംഗളൂരുവിൽ നിർത്തിയ പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം അറിയിച്ചു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിമൊത്തം 16 പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകളാണ് ഏർപ്പെടുത്തുക. ഇതിൽ എം.ജി. റോഡ്, കെംപെഗൗഡ ബസ് സ്റ്റാൻഡ്, സാംപിഗെ റോഡ് എന്നിവിടങ്ങളിലെ അവസ്ഥ പരിശോധിച്ചതായും സലീം അറിയിച്ചു.

പ്രീപെയഡ് ഓട്ടോ സ്റ്റാൻഡുകൾ വരുന്നത് നഗരത്തിലെ യാത്രക്കാർക്ക് വളരെയധികം ആശ്വാസമാകുമെന്നും യാത്രക്കാർ ഓട്ടോറിക്ഷകളെ കൂടുതലായി ആശ്രയിക്കുന്ന വാണിജ്യ മേഖലകൾ, ബസ്സ്സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലാകും സ്റ്റാൻഡുകൾ സ്ഥാപിക്കുകഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതുകൂടാതെ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ആറ് പുതിയ ഓട്ടോ സ്റ്റാൻഡുകൾ കൂടി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായി കറങ്ങിയതോടെ അറസ്റ്റിലായി; കാമുകന്‍ ജയിലിലായതോടെ അടുത്ത ബന്ധുക്കള്‍ക്കെതിരെ പീഡനപരാതി നല്‍കി പതിനാലുകാരി

എടപ്പാള്‍: ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായി ചുറ്റാനിറങ്ങിയ 22കാരന്‍ കാമുകന്‍ അറസ്റ്റിലായി. കാമുകനെ കോടതി റിമാന്‍ഡ് ചെയ്തതോടെ അടുത്ത ബന്ധുക്കള്‍ക്കെതിരെ പീഡന പരാതി നല്‍കി 14കാരിയും.ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ വശത്താക്കിയ യുവാവ് നാടുചുറ്റാന്‍ ഒപ്പം കൂട്ടുകയായിരുന്നു.

സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പെട്ടതോടെ ഇവര്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പോക്സോ ചുമത്തി കേസെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.യുവാവിനൊപ്പം പിടികൂടിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവാവ് റിമാന്‍ഡിലായതോടെ പെണ്‍കുട്ടി ബന്ധുക്കള്‍ക്കെതിരെ കേസ് നല്‍കി.

അടുത്ത ബന്ധുക്കളായ രണ്ടു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് പൊലീസിനെ അറിയിച്ചതോടെ ഇവരെ മഞ്ചേരി നിര്‍ഭയ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group