Home Featured പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ 6 മെട്രോ സ്റ്റേഷനുകളിൽ കുടി വ്യാപിക്കാൻട്രാഫിക് പോലീസ്

പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ 6 മെട്രോ സ്റ്റേഷനുകളിൽ കുടി വ്യാപിക്കാൻട്രാഫിക് പോലീസ്

പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ 6 മെട്രോ സ്റ്റേഷനുകളിൽ കുടി വ്യാപിപ്പിക്കുമെന്ന് ട്രാഫിക് പൊലീസ്. എംജി റോഡ് മെട്രോ സ്റ്റേഷനിൽ ഉൾപ്പെടെ ആരംഭിച്ച കൗണ്ടറുകൾ വിജയം കണ്ടതിനെ തുടർന്നാണ് നടപടി.

വ്യാപാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലായി നഗര വ്യാപകമായി 13 പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ തുടങ്ങുമെന്നും ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ.സലിം പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ മുഴുവൻ കൗണ്ടറുകളും തുറന്ന് പ്രവർത്തിപ്പിച്ച് യാത്ര സുഗമമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദ ഖനന രാജാവ് ജി. ജനാര്‍ദനന്‍ റെഡ്ഡി ബി.ജെ.പി വിട്ടു

ബംഗളൂരു: കര്‍ണാടകയില്‍ ഓപറേഷന്‍ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവും മുന്‍മന്ത്രിയുമായ ജി.ജനാര്‍ദനന്‍ റെഡ്ഡി പാര്‍ട്ടി വിട്ടു.നിയമസഭാതെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കേ അദ്ദേഹം ‘കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആര്‍.പി.പി)’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപവത്കരിച്ചു. കൊപ്പാല്‍ ജില്ലയിലെ ഗംഗാവതി മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്നും അറിയിച്ചു.

ഏറെ കാലമായി ബി.ജെ.പി നേതാക്കളും റെഡ്ഡിയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. സഹസ്രകോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസില്‍ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വര്‍ഷം ജയിലില്‍ ആയിരുന്നു. 2015ലാണ് സുപ്രീംകോടതി ജാമ്യം നല്‍കുന്നത്. പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുക, അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളിലായിരുന്നു ജാമ്യം.

സ്വന്തം മണ്ഡലമായ ബെള്ളാരിയില്‍ പ്രവേശിക്കാനും അനുമതിയില്ല. 2006 ലാണ് ഓപറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച്‌ കര്‍ണാടകയില്‍ ആദ്യമായി ബി.ജെ.പി അധികാര സ്ഥാനത്ത് എത്തുന്നത്. ജനതാദള്‍ എസുമായി ചേര്‍ന്നായിരുന്നു സര്‍ക്കാര്‍ രൂപവത്കരണം. കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയാക്കിയത്.

എന്നാല്‍ 2008 ല്‍ 110 സീറ്റില്‍ വിജയിച്ച ബി.ജെ.പി സര്‍ക്കാര്‍ ആറ് സ്വതന്ത്രരുടെ പിന്തുണയില്‍ അധികാരമേറ്റു. ബി.എസ് യെദിയൂരപ്പയായിരുന്നു മുഖ്യമന്ത്രി. ആ സര്‍ക്കാറില്‍ വിനോദസഞ്ചാര -അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായിരുന്നു റെഡ്ഡി. ഇക്കാലയളവില്‍നടന്ന അഴിമതിക്കേസിലാണ് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.റെഡ്ഡിയുടെ നേതൃത്വത്തില്‍ കോടികള്‍ വാരിയെറിഞ്ഞാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു.

ജാമ്യം ലഭിച്ചതിനുശേഷം ബെള്ളാരിക്ക് പുറത്തുള്ള മണ്ഡലത്തില്‍നിന്ന് മത്സരിക്കാനും രാഷ്ട്രീയത്തില്‍ രണ്ടാം വരവ് നടത്താനും ശ്രമിച്ചെങ്കിലും ബി.ജെ.പി തടയിട്ടതോടെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തത്.അഴിമതിക്കേസില്‍ അകപ്പെട്ടപ്പോള്‍ ബി.ജെ.പി സഹായിച്ചില്ല. ജനാര്‍ദന റെഡ്ഡിക്കൊപ്പം ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

താന്‍ പ്രതിസന്ധിയില്‍ ആയപ്പോള്‍ മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അല്ലാതെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും റെഡ്ഡി ആരോപിക്കുന്നുണ്ട്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച താന്‍ കെണിയില്‍ അകപ്പെടുകയായിരുന്നുവെന്നും റെഡ്ഡി പറഞ്ഞു.

പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പിയില്‍ അടക്കമുള്ള തന്റെ സുഹൃത്തുക്കളെ നിര്‍ബന്ധിക്കില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ സാമൂഹിക പരിഷ്കര്‍ത്താവ് ബസവണ്ണയുടെ ആദര്‍ശങ്ങളിലൂന്നി പ്രവര്‍ത്തിക്കുമെന്നും റെഡ്ഡി പറഞ്ഞു.സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയായ കല്യാണ കര്‍ണാടകയില്‍ ബി.ജെ.പി വേരുറപ്പിച്ചത് റെഡ്ഡിയുടെ തണലിലാണ്. പുതിയ പാര്‍ട്ടിയുമായുള്ള റെഡ്ഡിയുടെ കടന്നുവരവ് വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group