ബംഗളൂരു: എം.ജി റോഡ്, കബണ്‍ പാര്‍ക്ക് മെട്രോ സ്റ്റേഷനുകളില്‍ പ്രീപെയ്ഡ് ഓട്ടോറിക്ഷ കിയോസ്ക്പ്ര, വര്‍ത്തനം തുടങ്ങിയതോടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം.നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വരുംദിവസങ്ങളില്‍ 16 പ്രീപെയ്ഡ് ഓട്ടോ കിയോസ്കുകള്‍ ആരംഭിക്കാനാണ് ട്രാഫിക് പൊലീസ് ഒരുങ്ങുന്നത്. ഓട്ടോ പ്രീപെയ്ഡ് കൗണ്ടറുകള്‍ വരുന്നത് യാത്രക്കാര്‍ക്ക് ഒരുപാട് ഗുണം ചെയ്യും.മെട്രോ സ്റ്റേഷനുകളിലിറങ്ങി ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍ കിയോസ്‌കിലെത്തി പ്രീപെയ്ഡ് ഓട്ടോ ബുക്ക് ചെയ്താല്‍ മതി.
പ്രീപെയ്ഡ് ആയതിനാല്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൊള്ളനിരക്കിന് ഇരയാകുമെന്ന ഭയം യാത്രക്കാര്‍ക്ക് വേണ്ട. യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍നിന്ന് മോശം അനുഭവമുണ്ടായാല്‍ ബംഗളൂരു ട്രാഫിക് പൊലീസിന്‍റെ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ നമ്ബറിലോ (080 22868444) വാട്‌സ്‌ആപ് നമ്ബറിലോ (080 22868550) പരാതി നല്‍കാം.യാത്രക്കാരുടെ സുരക്ഷയും മെട്രോ സ്റ്റേഷനുകളില്‍നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള യാത്രാസൗകര്യവും ലക്ഷ്യമിട്ടാണ് കിയോസ്കുകള്‍ തുറക്കുന്നത്.
ഇനി മൂന്‍കൂട്ടിതന്നെ ഓട്ടോകളുടെ നിരക്ക് അറിഞ്ഞ് യാത്ര ചെയ്യാനാകും. ഇത് യാത്രക്കാര്‍ക്ക് സുരക്ഷ കൂട്ടുകയും ഓട്ടോക്കാരില്‍നിന്ന് മാന്യമായ പെരുമാറ്റത്തിന് ഇടയാക്കുകയും ചെയ്യും. ഓട്ടോ തൊഴിലാളികള്‍ക്കും ഇത് പ്രയോജനകരമാണ്.എം.ജി റോഡ്, കബണ്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ കിയോസ്കുകള്‍ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍) മാനേജിങ് ഡയറക്ടര്‍ അഞ്ജും പര്‍വേസ്, ബംഗളൂരു ട്രാഫിക് പൊലീസ് സ്പെഷല്‍ കമീഷണര്‍ ഡോ. എം.എ. സലീം എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
കെംപെഗൗഡ ബസ്‌സ്റ്റാന്‍ഡ്, സാംപിഗെ റോഡ് എന്നിവിടങ്ങളില്‍ കിയോസ്ക് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. യാത്രക്കാര്‍ കൂടുതലായി ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന മെട്രോ, റെയില്‍വേ സ്റ്റേഷനുകള്‍, വാണിജ്യ മേഖലകള്‍, ബസ്‌സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാകും കിയോസ്കുകള്‍ സ്ഥാപിക്കുക. സിറ്റി ട്രാഫിക് പൊലീസിന്റെ മേല്‍നോട്ടത്തിലാകും കിയോസ്കുകള്‍ പ്രവര്‍ത്തിക്കുക. കോവിഡ് മഹാമാരിക്കു മുമ്ബ് നഗരത്തിന്റെ ചിലയിടങ്ങളില്‍ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡുകള്‍ ഉണ്ടായിരുന്നു.
മകളുടെ കിടപ്പുമുറിയില്‍ ആണ്‍സുഹൃത്ത്; ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരേ പരാതിയുമായി മകള്‍
കാക്കനാട്: പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയില്‍ രാത്രിയില്‍ ആണ്‍സുഹൃത്തിനെ കണ്ടത് ചോദ്യംചെയ്ത മാതാപിതാക്കള്‍ക്കെതിരേ പോലീസില്‍ പരാതിയുമായി മകള്‍.ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.തമ്മനം സ്വദേശിനിയായ എല്‍എല്‍ബി വിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിയുടെ മുറിയില്‍ രാത്രി ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മാതാപിതാക്കള്‍ കട്ടിലിനടിയില്‍ ആണ്‍സുഹൃത്തിനെ കണ്ടത്.
മാതാപിതാക്കള്‍ ഇതു ചോദ്യം ചെയ്തതോടെ, തന്നെ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പാലാരിവട്ടം സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിച്ചു.തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോള്‍ രാത്രി മകള്‍ താമസിക്കുന്ന മുകള്‍നിലയിലെ മുറിയുടെ കട്ടിലിനടിയില്‍നിന്ന് ആണ്‍ സുഹൃത്തിനെ കണ്ടതിനെ തുടര്‍ന്ന് മകളെ ശകാരിക്കുകയും അടിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു.
താന്‍ മാതാപിതാക്കള്‍ക്കൊപ്പം ഇനി പോകാന്‍ തയാറല്ലന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെണ്‍കുട്ടി പറഞ്ഞു. 18 വയസു മാത്രമുള്ള ഇരുവരോടും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി പെണ്‍കുട്ടിയെ കാക്കനാട് സര്‍ക്കാര്‍ അഗതിമന്ദിരമായ സഖിയിലേക്കു മാറ്റി.വ്യാഴാഴ്ച സഖിയിലെ ജീവനക്കാരെ അറിയിക്കാതെ പെണ്‍കുട്ടി അവിടെനിന്നു പോയി. തുടര്‍ന്ന് തൃക്കാക്കര പോലീസില്‍ നല്‍കിയ പരാതിയില്‍ വെള്ളിയാഴ്ച പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിന്‍റെ ചേംബറില്‍ ഹാജരാക്കി.
ഈ സമയം മാതാപിതാക്കള്‍ക്കൊപ്പം വിടരുതെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി മജിസ്ട്രേറ്റിന്‍റെ കാലില്‍ വീണു കരഞ്ഞു. മകളെ വേണമെന്ന് കരഞ്ഞപേക്ഷിച്ച് മാതാപിതാക്കള്‍ കോടതിക്കു പുറത്തും. ഒടുവില്‍ മാതാപിതാക്കള്‍ നിര്‍ദേശിക്കുന്ന ഹോസ്റ്റലില്‍ പെണ്‍കുട്ടി താമസിക്കണമെന്ന് കോടതി ഉത്തരവിട്ടു.