ഫസ്റ്റ്-ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായി എംജി റോഡ്, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പ്രീ-ഫിക്സ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ തുറന്നു.ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസും സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) എം എ സലീമും ചേർന്ന് കൗണ്ടറുകൾ ഉദ്ഘാടനം ചെയ്തു.
വർഷം മുഴുവനും എല്ലാ ദിവസവും രാവിലെ 7 മുതൽ 12.30 വരെ തുറന്ന് പ്രവർത്തിക്കും.ആവശ്യമായ ജീവനക്കാരെ ബിഎംആർസിഎല്ലും ബെംഗളൂരു ട്രാഫിക് പോലീസും നിയോഗിക്കും.യാത്രക്കാർ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ നൽകണം: ആദ്യത്തെ രണ്ട് കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയുള്ള യാത്രാനിരക്ക് സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടിയായിരിക്കും.
ബനശങ്കരി, ബൈയപ്പനഹള്ളി, നാഗസാന്ദ്ര മെട്രോ സ്റ്റേഷനുകളുടെ എൻട്രി/എക്സിറ്റ് ഗേറ്റുകളിൽ ഇത്തരം കൂടുതൽ കൗണ്ടറുകൾ ഉടൻ തുറക്കും. നാഗസാന്ദ്രയ്ക്ക് രണ്ട് കൗണ്ടറുകൾ ലഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ബുക്കിംഗ് വിശദാംശങ്ങൾ:യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനം കൗണ്ടറിൽ രേഖപ്പെടുത്തുകയും ഓട്ടോ ഡ്രൈവറുടെ പേര്, ഫോൺ നമ്പർ, ഓട്ടോറിക്ഷ രജിസ്ട്രേഷൻ നമ്പർ, ലക്ഷ്യസ്ഥാന വിലാസം, യാത്രക്കാരുടെ ഫോൺ നമ്പർ, യാത്രയുടെ അവസാനം അടയ്ക്കേണ്ട നിരക്ക് എന്നിവ അടങ്ങുന്ന യാത്രാ സ്ലിപ്പ് കൈപ്പറ്റുകയും വേണം.കൗണ്ടറിൽ യാത്രക്കാർ രണ്ടു രൂപ സർവീസ് ചാർജും നൽകണം.
റിഫ്രഷ്മെന്റ് സ്റ്റാൾ തുറന്നു :ബിഎംആർസിഎൽ എംജി റോഡ് മെട്രോ സ്റ്റേഷനിൽ ഒരു ജ്യൂസ് സെന്റർ തുറക്കുകയും നാദപ്രഭു കെംപെഗ്വോഡ മജസ്റ്റിക്, നാഗസാന്ദ്ര, സർ എം വിശ്വേശ്വരയ്യ (സെൻട്രൽ കോളേജ്), ചിക്ക്പേട്ട് മെട്രോ സ്റ്റേഷനുകളിൽ നാലെണ്ണം കൂടി വരും ദിവസങ്ങളിൽ തുറക്കാൻ പദ്ധതിയിടുന്നു.
ഡല്‍ഹിയിലും ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്താന്
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 7.55നാണ് പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടത്.നിരവധി പേരാണ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റ് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിന് 79 കി.മീ തെക്കായി 200 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.ഡല്‍ഹിയില്‍ അഞ്ച് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത് ഭൂചലനമാണിത്. കഴിഞ്ഞ ഞായറാഴ്ച റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തിയ പ്രകമ്ബനങ്ങളുണ്ടായിരുന്നു.